അവസാന വർഷ ബിരുദ, ബിരുദാനന്തര ക്ലാസുകൾക്ക് തുടക്കം
text_fieldsകോഴിക്കോട്: ആശങ്കയുടെയും പ്രതീക്ഷയുടെയും മിശ്രചിന്തകളുമായി വിദ്യാർഥികൾ വീണ്ടും കലാലയത്തിലേെക്കത്തി. കോവിഡ് രണ്ടാംതരംഗത്തിെൻറ തീവ്രത കുറഞ്ഞതിനെ തുടർന്ന് ജില്ലയിലെ കോളജുകൾക്കും തിങ്കളാഴ്ച 'പ്രവേശനോത്സവ'മായിരുന്നു. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികളാണ് എത്തിയത്.
2020 മാർച്ച് 10നുശേഷം ആദ്യമായി ക്ലാസിലെത്തുന്നവരായിരുന്നു പലരും. അന്ന് രണ്ടാം സെമസ്റ്റർ ബിരുദ വിദ്യാർഥികളായിരുന്നു എല്ലാവരും. ഇപ്പോൾ അവസാന വർഷത്തിൽ അഞ്ചാം സെമസ്റ്ററിലാണ് ഓഫ്ലൈൻ ക്ലാസിനായി വീണ്ടുമെത്തുന്നത്. അതിനിടെയുള്ള ക്ലാസുകളെല്ലാം ഓൺലൈനിലായിരുന്നു. പരീക്ഷക്ക് മാത്രമാണ് കോളജിലെത്തിയിരുന്നത്. ക്ലാസിലിരിക്കുന്നതിെൻറയും കൂട്ടുകാരെ നേരിട്ട് കാണുന്നതിെൻറയും സന്തോഷം വിദ്യാർഥികൾ മറച്ചുവെക്കുന്നില്ല. അതേസമയം, കോവിഡിനെക്കുറിച്ചുള്ള പേടി മാറാത്തവരുമുണ്ട്. ബസുകളിൽ വൻ തിരക്കാെണന്ന കാര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു.
ആദ്യദിനം പല കോളജുകളിലും മുഴുവൻ കുട്ടികളും എത്തിയിരുന്നില്ല. ബാച്ച് അടിസ്ഥാനത്തിലാണ് ക്ലാസുകൾ തുടങ്ങിയത്. 60 പേരുള്ള ക്ലാസിൽ 30പേരെയാണ് ഇരുത്തിയത്. ബാക്കിയുള്ളവർ അടുത്ത ദിവസം എത്തും. ഒന്നിടവിട്ട ദിവസങ്ങളിലായി ക്ലാസുകൾ തുടരും. രാവിലെ 8.30 മുതൽ 1.30 വെരയുള്ള സമയമാണ് പല കോളജുകളും തെരഞ്ഞെടുത്തത്. 9.30 മുതൽ 3.30 വരെയും ക്ലാസുകൾ നടത്താമെന്ന് സർക്കാർ നിർദേശമുണ്ട്. കോവിഡ് വാക്സിൻ കുത്തിെവച്ചവർക്കായിരുന്നു പ്രവേശനം. ഏറെ പേരും ഒരു ഡോെസങ്കിലും എടുത്തവരായിരുന്നു. തലേദിവസം തന്നെ വാക്സിൻ സർട്ടിഫിക്കറ്റ് കോളജ് അധികൃതർക്ക് ഇ-മെയിൽ വഴി അയച്ചു നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ വാക്സിൻ സർട്ടിഫിക്കറ്റിെൻറ പകർപ്പും വിദ്യാർഥികൾ കൈമാറി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ജാഗ്രത സമിതികൾ ഉറപ്പുവരുത്തിയിരുന്നു. സയൻസ് വിഷയങ്ങളിൽ ലാബുകളും തിങ്കളാഴ്ച സജീവമായി. അഞ്ചാം സെമസ്റ്ററിെൻറ ലാബ് പഠനപ്രവർത്തനങ്ങൾ സാധാരണയായി ആഗസ്റ്റിൽ തുടങ്ങാറുണ്ടായിരുന്നു. ക്ലാസ് തുടങ്ങിയെങ്കിലും പരീക്ഷയുെട ചൂടും ഒഴിയുന്നില്ല. മൂന്ന്, നാല് സെമസ്റ്ററുകളിലെ പരീക്ഷകൾ ഉടൻ തുടങ്ങും. ഹോസ്റ്റലുകളിലും പ്രവേശനം തുടങ്ങിയിട്ടുണ്ട്. പ്രഫഷനൽ കോളജുകളിലുൾപ്പെടെ ക്ലാസുകൾ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.