മോഷണശ്രമം; രേഖാചിത്രം പുറത്തുവിട്ട് അന്വേഷണം ഊർജിതമാക്കി
text_fieldsബേപ്പൂർ: അരക്കിണറിൽ ഒരേ ദിവസം രാത്രിയിൽ മൂന്നു വീടുകളിൽ നടന്ന കവർച്ചാശ്രമത്തിൽ, കള്ളനെ പിടികൂടുന്നതിന് ബേപ്പൂർ പൊലീസ് രേഖാചിത്രം പുറത്തുവിട്ടു.
മോഷണ ശ്രമത്തിനിെട വീണു പരുക്കേറ്റപ്പോൾ പ്രതിയെ കണ്ട വ്യക്തി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡി.സി.ആർ.ബി എസ്.ഐ പ്രേമദാസ് ഇരുവള്ളൂരാണ് ചിത്രം വരച്ചത്. രേഖാചിത്രത്തിലൂടെ പ്രതിയെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായംകൂടി ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ 18ന് രാത്രി അരീക്കര വയൽ ഉപ്പൂട്ടുങ്ങൽ ശോഭന, ഫർഹത്ത് വില്ലയിൽ സൈറാബാനു, ചാക്കേരിക്കാട് പറമ്പ് ചെട്ടിയാൻ വീട്ടിൽ റഹ്മത്ത് എന്നിവരുടെ വീടുകളിൽ നടന്ന കവർച്ചാശ്രമത്തിൽ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.
ശോഭനയുടെ വീടിെൻറ അടുക്കള വാതിൽ പൂട്ട് പൊളിച്ച് കള്ളൻ കയറിയെങ്കിലും വീട്ടുകാർ അറിഞ്ഞതിനാൽ ഓടിമറഞ്ഞു. സൈറാബാനുവിെൻറ വീടിെൻറ മുകൾ നിലയിലൂടെ അകത്തുകയറിയാണ് ആഭരണം പൊട്ടിക്കാൻ ശ്രമിച്ചത്.
വാതിൽ തള്ളിത്തുറന്ന് റഹ്മത്തിെൻറ വീട്ടിനകത്തു കയറിയ ഉടനെ, വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് ഓടിപ്പോകുന്നതിനിടയിലാണ് കള്ളന് വീണ് പരിക്കേറ്റത്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പൊലീസിന് പ്രതിയെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചില്ലെങ്കിലും രേഖാചിത്രം പുറത്തു വിട്ടതോടുകൂടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.