ബേപ്പൂരിലെ ബഷീർ സ്മാരകം ഉടൻ പൂർത്തീകരിക്കും -മന്ത്രി
text_fieldsബേപ്പൂർ: ഫറോക്ക് ഉപജില്ല സ്കൂൾ കലോത്സവം ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി വളർന്ന സ്കൂൾ കലോത്സവം നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. യുനസ്കോയുടെ സാഹിത്യ നഗരമായി കോഴിക്കോടിനെ തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ ബേപ്പൂരിലെ ബഷീർ സ്മാരകം ഉടൻ പൂർത്തീകരിച്ച് പുതിയ വിനോദസഞ്ചാര പദ്ധതി ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.ടി. കുഞ്ഞിമൊയ്തീൻ കുട്ടി പതാക ഉയർത്തി. ഉപജില്ലയിലെ മികച്ച പി.ടി.എയായി തിരഞ്ഞെടുത്ത നടുവട്ടം ജി.യു.പി സ്കൂളിനും മേളയുടെ ലോഗോ രൂപകൽപന ചെയ്ത സി.എ. മാഹിനും മന്ത്രി ഉപഹാരം നൽകി. ജില്ല ശാസ്ത്രോത്സവ ജേതാക്കൾക്ക് ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം. സന്തോഷ് കുമാർ സമ്മാനദാനം നിർവഹിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശിവദാസൻ, കൗൺസിലർമാരായ എം. ഗിരിജ, കെ. രാജീവ്, മുഹമ്മദ് നവാസ്, കെ. സുരേഷൻ, രജനി തോട്ടുങ്ങൽ, ടി.കെ. ഷമീന, സിറ്റി സൌത്ത് ബി.പി.സി വി. പ്രവീൺ കുമാർ, പി.ടി.എ പ്രസിഡന്റ് സുനിൽ മാധവ്, മാനേജേഴ്സ് ഫോറം കൺവീനർ ബാബു സർവോത്തമൻ, എച്ച്.എം ഫോറം കൺവീനർ കെ.എം. മുഹമ്മദ് കുട്ടി, പ്രധാനാധ്യാപകൻ പി.ടി. ഷാജി എന്നിവർ പ്രസംഗിച്ചു.
പ്രിൻസിപ്പൽ എം.വി. പ്രസാദ് സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.ടി. മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു. കലോത്സവം നാളെ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.