ബേപ്പൂർ–ചാലിയം ജങ്കാർ സർവിസ് പുനരാരംഭിച്ചു
text_fieldsബേപ്പൂർ: നാല് മാസത്തോളം നിർത്തിവെച്ച ബേപ്പൂർ-ചാലിയം ജങ്കാർ സർവിസ് പുനരാരംഭിച്ചു. കോവിഡ് വ്യാപന ഭീതിയും ശക്തമായ തിരയിളക്കവും കാരണം േമയിൽ നിർത്തിവെച്ച സർവിസ് വ്യാഴാഴ്ചയാണ് പുനരാരംഭിച്ചത്.
കടൽക്ഷോഭത്തിൽ ജങ്കാർ ജെട്ടിയും താൽക്കാലിക ടിക്കറ്റ് കൗണ്ടറും ഭാഗികമായി തകരുകയും കാത്തിരിപ്പ് കേന്ദ്രത്തിലെ യാത്രക്കാർ വിശ്രമിച്ചിരുന്ന മരത്തടികളും മറ്റും ഒലിച്ചുപോവുകയും ചെയ്തിരുന്നു. തകർന്ന ജെട്ടിക്കടിയിൽ കരിങ്കല്ലുകൾ നിറച്ച് വീണ്ടും കോൺക്രീറ്റ് പ്ലാറ്റ്ഫോം നിർമിച്ചതിന് ശേഷമാണ് സർവിസ് പുനരാരംഭിച്ചത്.
ചാലിയം-ബേപ്പൂർ ഭാഗങ്ങളിലെ താമസക്കാർക്കും ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തും ചാലിയം ഫിഷ് ലാൻഡിങ് സെന്ററിലും മത്സ്യം വാങ്ങാൻ വരുന്ന ചെറുകിട കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ജങ്കാർ സർവിസ് വലിയ ആശ്വാസമായി. ഇതുവഴി പോകുന്ന അന്തർ ജില്ല വാഹനങ്ങൾക്കും ജങ്കാറിെൻറ അഭാവം കാരണം യാത്രാദുരിതവും സമയനഷ്ടവും ഉണ്ടായിരുന്നു. കോഴിക്കോട് ടൗൺ, മാത്തോട്ടം, അരക്കിണർ, നടുവട്ടം, മാറാട്, ബേപ്പൂർ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് കരുവൻതിരുത്തി, ചാലിയം, ചെട്ടിപ്പടി,താനൂർ, പൊന്നാനി ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ള മാർഗമാണ് ജങ്കാർ സർവിസ്. സാധാരണ ദിവസങ്ങളിൽ ആയിരത്തിൽപരം യാത്രക്കാരും നൂറു കണക്കിന് വാഹനങ്ങളും ജങ്കാർ വഴി യാത്ര ചെയ്യുന്നുണ്ട്.
സർവിസ് നിർത്തിയപ്പോൾ ഇതുവഴിയുള്ള അന്തർസംസ്ഥാന വാഹന യാത്രക്കാർക്കും നാട്ടുകാർക്കും മറുകരയിൽ എത്തണമെങ്കിൽ ഫറോക്ക് വഴി ഒന്നരമണിക്കൂറോളം അധികദൂരം യാത്ര ചെയ്യേണ്ടിവന്നിരുന്നു.
ബേപ്പൂർ-ചാലിയം ജങ്കാർ സർവിസ് പുനരാരംഭിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.