ബേപ്പൂർ തീരത്ത് പടക്കപ്പൽ; പൊതുജനങ്ങൾക്കും പ്രവേശനം
text_fieldsബേപ്പൂർ: ബേപ്പൂർ തുറമുഖത്ത് പ്രതിരോധത്തിെൻറ ഗാംഭീര്യവുമായി ഐ.എൻ.എസ് 'കാബ്ര'യും കോസ്റ്റ് ഗാർഡിെൻറ 'ആര്യമാനും' കാണികളിൽ ആവേശമായി. ജലമേളയുടെ ഭാഗമായാണ് ഇരു കപ്പലുകളും ബേപ്പൂരിലെത്തിയത്.കോസ്റ്റ് ഗാർഡിെൻറ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ പരിചയപ്പെടുത്താനും കപ്പലിെൻറ ഉൾക്കാഴ്ചകൾ കാണാനും അവസരം ഒരുക്കുന്നതിനു പുറമേ നാവികസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ അടുത്തറിയാനുമാണ് ബേപ്പൂരിൽ കപ്പൽ പ്രദർശനം നടക്കുന്നത്. കേട്ടു പരിചയം മാത്രമുള്ള പടക്കപ്പലിെൻറ ഉള്ളിൽ കയറാനായതോടെ കാഴ്ചക്കാർ ആവേശഭരിതരായി.
കടൽക്കൊള്ളക്കാർക്കെതിരെ പോരാടുന്നതിലും കടൽ പട്രോളിങ്, തിരച്ചിൽ രക്ഷാ ദൗത്യങ്ങളിലും ശ്രദ്ധേയമായ നാവികസേന പടക്കപ്പലാണ്'കാബ്ര'. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയ തോക്കുകളും മറ്റു സംവിധാനങ്ങളുമാണ് കാബ്രയിലുള്ളത്. കമാൻഡർ എസ്. കെ.സിങ്ങാണ് ക്യാപ്റ്റൻ.
കൊച്ചിയിൽനിന്നാണ് 'ആര്യമാൻ' കപ്പൽ ബേപ്പൂർ തുറമുഖത്ത് എത്തിയത്. കപ്പലിെൻറ ക്യാപ്റ്റൻ ലെഫ്. കമാൻഡർ സുധീർ കുമാറാണ്. 'കാബ്ര' ആദ്യ ദിവസം മാത്രമായിരുന്നു പ്രദർശനം. വരുംദിവസങ്ങളിൽ 'ആര്യമാൻ' കപ്പലിൽ പ്രവേശനം ഉണ്ടായിരിക്കും. രാവിലെ 9.30 മുതൽ വൈകീട്ട് നാലു വരെയാണ് പ്രവേശനം.
ജലമാജിക്കുമായി ഫ്ലയിങ് ബോർഡ് പ്രദർശനം
ബേപ്പൂർ: ചാലിയാറിനു മുകളിൽ തുമ്പിയെപോലെ പറന്നുനടക്കുന്ന ജല സാഹസികത ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ വേറിട്ട അനുഭവമായി. ഫെസ്റ്റിെൻറ ഭാഗമായി നടന്ന ഫ്ലയിങ് ബോർഡ് പ്രദർശനമാണ് ശ്രദ്ധേയമായത്. വെള്ളത്തെ തൊട്ടും തലോടിയും മുങ്ങാംകുഴിയിട്ടും വായുവിൽ ഉയർന്നുപൊങ്ങിയും സാഹസികർ ബേപ്പൂരിെൻറ തീരത്തെയും കാണികളെയും ആവേശം കൊള്ളിച്ചു. വൺ ഇന്ത്യ കൈറ്റ് ടീമിെൻറ നേതൃത്വത്തിലാണ് ഫ്ലയിങ് ബോർഡ് പ്രദർശനം നടന്നത്. ജില്ലയിൽ ആദ്യമായാണ് ഫ്ലയിങ് ബോർഡ് പ്രദർശനം നടക്കുന്നത്.
ബേപ്പൂര്‍ ജലമേള: ആവേശം നിറച്ച് കയാക്കിങ് മത്സരങ്ങള്‍
ബേപ്പൂർ: ബേപ്പൂര്‍ ജലമേളയുടെ രണ്ടാംദിനം ജല സാഹസിക കായിക ഇനമായ കയാക്കിങ് മത്സരങ്ങള്‍ ആവേശം നിറച്ചു. മത്സരം വീക്ഷിക്കാന്‍ നിരവധിയാളുകളാണ് ബേപ്പൂര്‍ മറീനയിലെത്തിയത്. പുരുഷ വിഭാഗം സിറ്റ് ഓണ്‍ ടോപ് കയാക്കിങ്ങോടെ മത്സരങ്ങള്‍ക്ക് തുടക്കമായി. പുരുഷ, വനിത വിഭാഗം സിംഗിള്‍സ്, ഡബിള്‍സ് വിഭാഗങ്ങളിലായി നാലു സെറ്റ് മത്സരങ്ങളാണ് നടന്നത്.സിംഗിള്‍സ് വിഭാഗത്തില്‍ മൂന്ന് ഹീറ്റ്സുകളിലായി 14 മത്സരാര്‍ഥികളാണ് പുരുഷവിഭാഗത്തില്‍ മാറ്റുരച്ചത്. വനിത വിഭാഗത്തില്‍ രണ്ട് ഹീറ്റ്സുകളിലായി എട്ടുപേരും പങ്കെടുത്തു. ഓരോ ഹീറ്റ്സുകളിലും വിജയിച്ച ഒന്ന്, രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ മത്സരത്തില്‍ അണിനിരന്നു. പുരുഷ വിഭാഗം ഡബിള്‍സില്‍ അഞ്ചു ടീമുകളും വനിത വിഭാഗത്തില്‍ മൂന്നു ടീമുകളും മത്സരിച്ചു. 200 മീറ്ററിലാണ് മത്സരം നടന്നത്.
സിംഗിള്‍സ് വനിത വിഭാഗം മത്സരത്തില്‍ ശ്രീലക്ഷ്മി ഒന്നാം സ്ഥാനവും സ്വാതി രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തില്‍ നിതിന്‍ ഒന്നാം സ്ഥാനവും ഷിബിന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഡബിള്‍സ് വനിത വിഭാഗത്തില്‍ വിഷ്ണുപ്രിയ, ശ്രേയ കാര്‍ത്തിക സഖ്യം ഒന്നാം സ്ഥാനവും നന്ദന, സോഹലിയാത് സഖ്യം രണ്ടാം സ്ഥാനവും നേടി. പുരുഷവിഭാഗതില് നിതിന്‍, മിഷല്‍ സഖ്യം ഒന്നാം സ്ഥാനവും സൈഫുദ്ധീന്‍, നദാന് സഖ്യത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.
പുരുഷ വിഭാഗം വൈറ്റ് വാട്ടര്‍ കയാക്കിങ്ങില്‍ നാല് മത്സരാര്‍ഥികളാണ് പങ്കെടുത്തത്. 200 മീറ്റര്‍ ട്രാക്കില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ഒന്നാം സ്ഥാനം ഒഡിഷയില്‍ നിന്നുള്ള പൊക്കല് രാമയ്യയും രണ്ടാം സ്ഥാനം കോടഞ്ചേരി സ്വദേശി നിഥിന്, മൂന്നാം സ്ഥാനം ഉത്തരാഖണ്ഡില്‍നിന്നുള്ള ദീപക് എന്നിവര്‍ കരസ്ഥമാക്കി. പുരുഷ വിഭാഗം സ്റ്റാന്‍ഡ് അപ് പെഡലിങ് മത്സരത്തില്‍ ഒന്നാം സ്ഥാനം ചെന്നൈ സ്വദേശി പവിനേഷ്, രണ്ടാം സ്ഥാനം ഒഡിഷയില്‍നിന്നുള്ള ടുകു, മൂന്നാം സ്ഥാനം ചെന്നൈയില്‍നിന്നുള്ള ധനുഷ് കുമാര്‍ എന്നിവര്‍ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.