ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം
text_fieldsകെയര്‍ മാത്തോട്ടം ചാരിറ്റബ്ള്‍ ട്രസ്റ്റിനു കീഴില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന്റെ
തറക്കല്ലിടൽ പ്രവാസി വ്യവസായി പി.കെ. അബ്ദുല്ലക്കോയ നിർവഹിക്കുന്നു
ബേപ്പൂർ: മാത്തോട്ടം കേന്ദ്രമായി ബേപ്പൂർ മേഖലയിൽ ജീവകാരുണ്യ-സേവനരംഗത്ത് പ്രവർത്തിക്കുന്ന കെയര്‍ മാത്തോട്ടം ചാരിറ്റബ്ള്‍ ട്രസ്റ്റ് പാവപ്പെട്ട രോഗികൾക്കുവേണ്ടി സ്ഥാപിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം നടത്തി. മാറാട് കോയവളപ്പില്‍ ആരംഭിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ പ്രമുഖ പ്രവാസി വ്യവസായിയും എം.വി.ആര് കാന്‍സര്‍ സെന്റര്‍ വൈസ് ചെയര്‍മാനും കെയര്‍ മാത്തോട്ടം ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാനുമായ പി.കെ. അബ്ദുല്ലക്കോയ നിര്‍വഹിച്ചു.
ട്രസ്റ്റ് വൈസ് ചെയര്മാന് എന്‍.സി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ സി.പി. മുസഫിര്‍ അഹമ്മദ് മുഖ്യാതിഥിയായി. ഫിസിയോ തെറപ്പിക്കാവശ്യമായ കെട്ടിടം നിര്‍മിക്കാന്‍ സൗജന്യമായി ഭൂമി നല്കിയ കെ.വി. കോംപ്ലക്സ് ഉടമ കെ.വി. ഫിറോസ്, എ.ബി.സി. സീഫുഡ് ഫിറോസ്, ഫിസിയോ തെറപ്പി കെട്ടിടം സ്പോണ്സര് ചെയ്ത പ്രവാസി ഷബീര്‍ അലി, മെഡിക്കൽ ഉപകരണങ്ങള്‍ സ്പോണ്സര് ചെയ്ത കെ.വി. ഉമ്മര്‍ കോയ എന്നിവരെ മുൻ എം.എൽ.എ വി.കെ.സി. മമ്മദ് കോയ ആദരിച്ചു. ജനറൽ സെക്രട്ടറി വി. റസൂല്‍ ഗഫൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തണല്‍ ഗ്രൂപ് ചെയര്മാന് ഡോ. ഇദ്രീസ്, ഇഖ്റ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. പി.സി. അന്‍വര്‍, ആല്സിയാന് ഡയാലിസിസ് സെന്റര്‍ ചെയര്മാന് സി.എ. ആലിക്കോയ, സിറ്റി ബാങ്ക് ഡയറക്ടര്‍ അബ്ദുൽ ഹമീദ്, എം.വി.ആര്.സി.സി സി.ഇ.ഒ ഡോ. ബഷീര്‍, അക്നോവല്‍ ഗ്രൂപ് ഓഫ് കമ്പനി ഉടമ ഗോപാലകൃഷ്ണന്, നടുവട്ടം എ.എല്‍.പി സ്കൂള്‍ ചെയര്മാന് ഉമ്മര്‍ കോയ ഹാജി,
നാസര്‍ അസോസിയേറ്റ്സ് ഉടമ എസ്.വി. അബ്ദുന്നാസര്‍, കോഴിക്കോട് കോര്പറേഷന് മുന്‍ കൗണ്‍സിലര്‍ അബ്ദുല്ലക്കോയ, പ്യൂര്‍ ലെസ്സി എം.ഡി സുനില്‍, കണ്‍സൽട്ടന്റ് എൻജിനീയര്‍ അബ്ദുസ്സമദ്, ജാംജൂം ഹൈപ്പര്‍ മാര്‍ക്കറ്റ് അബ്ദുൽ റഷീദ്, ട്രസ്റ്റ് വൈസ് ചെയര്മാന് സി. ശംസു, ജോ. സെക്രട്ടറി എം.ഐ. ഗഫൂര്‍, വി. അന്‍വര്‍, അഷ്റഫ് തൊണ്ടിക്കോടന്‍, ഫൈസല്‍ ചോയിമഠം എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.