തീവണ്ടി തട്ടി പരിക്കേറ്റ നായക്ക് ദയാവധം
text_fieldsബേപ്പൂർ: തീവണ്ടി തട്ടി ഗുരുതര പരിക്കേറ്റ നായയെ രക്ഷപ്പെടുത്താൻ കഴിയാത്തതിനാൽ ദയാവധം നൽകി. മാത്തോട്ടത്തിന് കിഴക്കുഭാഗം തൊപ്പിക്കാരൻ പറമ്പിനടുത്തുള്ള തീവണ്ടിപ്പാളത്തിൽ നിന്നാണ് നായ്ക്ക് ഗുരുതര പരിക്കേറ്റത്. നാട്ടുകാരുമായി ഏറെ ഇണക്കത്തിലായിരുന്ന മണികണ്ഠൻ എന്ന തെരുവ്നായ് ചൊവ്വാഴ്ച രാവിലെയാണ് ഗുരുതര പരിക്കേറ്റ നിലയിൽ നാട്ടുകാർ കണ്ടത്. ഇടതു കാലും കൈയും അറ്റുതൂങ്ങിയ നിലയിലായിരുന്നു.
സൗഹൃദവേദി റെയിൽക്കരയുടെ അംഗങ്ങൾ ഉടൻ നായെ ജില്ല മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതര പരിക്കാണെന്നും ഓപറേഷൻ നടത്തി കൈകാലുകൾ യോജിപ്പിച്ചാലും, ജീവൻ തിരിച്ചു കിട്ടാൻ പ്രയാസമാണെന്നും ഡോക്ടർമാർ വിധിയെഴുതി.
അത്യാസന്ന നിലയിലായ നായ്ക്ക് അവസാനം ഡോക്ടർമാർ ദയാവധം നൽകുകയായിരുന്നു. നായെ തൊപ്പിക്കാരൻ തൊടിയിൽ കൊണ്ടുവന്ന് സംസ്കരിച്ചു. സൗഹൃദവേദി അംഗങ്ങളായ പി.പി. ബാബു, എം. യാസർ, കെ.പി. ഷബീർ അഹമദ്, ബി.എം.ഡബ്ല്യു ഇസ്മായിൽ, പി. രാജേഷ്, ഷാനവാസ് മാത്തോട്ടം എന്നിവരാണ് നായുടെ ചികിത്സക്കും അന്ത്യകർമങ്ങൾക്കും നേതൃത്വം കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.