ബേപ്പൂർ മരക്കമ്പനിയിൽ തീപിടിത്തം
text_fieldsബേപ്പൂർ: ബേപ്പൂർ ബി.സി റോഡിൽ കമ്യൂണിറ്റി ഹാളിന് സമീപമുള്ള 'അജന്ത വുഡ് വർക്സ്' മരക്കമ്പനിക്ക് തീപിടിച്ചു. വ്യാഴാഴ്ച പുലർച്ച മൂന്നിന് സമീപത്തെ വീട്ടുകാർ ശബ്ദം കേട്ടുനോക്കിയപ്പോൾ കമ്പനി ആളിക്കത്തുന്നതാണ് കണ്ടത്.
കമ്പനിയുടെ പിൻഭാഗത്ത് താമസിക്കുന്ന ഉടമ, കുരുവിയിൽ അയ്യപ്പനും ഓടിയെത്തി. വിവരമറിഞ്ഞ് മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം ഓഫിസർ പി.വി. വിശ്വാസെൻറ നേതൃത്വത്തിൽ മീഞ്ചന്ത, ബീച്ച് സ്റ്റേഷനുകളിലെ അഞ്ച് യൂനിറ്റ് ഫയർ വാഹനങ്ങൾ തീ അണക്കുന്നതിൽ പങ്കെടുത്തു.
അസി. സ്റ്റേഷൻ ഓഫിസർമാരായ വി.കെ. ബിജു, കെ. നാരായണൻ, നമ്പൂതിരി, എൻ. രമേശൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സി. മുകുന്ദൻ തുടങ്ങി 35ലധികം അഗ്നിരക്ഷ ഭടന്മാരും പങ്കെടുത്തു. ആളിക്കത്തിയ തീ നിയന്ത്രണവിധേയമാക്കാൻ രണ്ടര മണിക്കൂർ സമയമെടുത്തു.
മര ഉരുപ്പടികളും മെഷീനും മോട്ടോറും കത്തിനശിച്ചു. ഓർഡർ പ്രകാരം കയറ്റിയയക്കുന്നതിനായി ആധുനികരീതിയിൽ പണികഴിപ്പിച്ച, വിവിധ ഫർണിച്ചറുകളും കട്ടിൽ, സോഫ, ദിവാൻകോട്ട്, ഡൈനിങ് ടേബിൾ തുടങ്ങിയവയും കത്തിച്ചാമ്പലായി.
സുമാർ 20 ലക്ഷം രൂപയുടെ നഷ്ടം ഉള്ളതായി ഉടമ അറിയിച്ചു. തീപിടിത്തത്തിെൻറ കാരണം അറിവായിട്ടില്ല. 2017 ജൂണിലും 2020 ഏപ്രിൽ ആദ്യത്തിലും ഇതേ കമ്പനിയിൽ അർധരാത്രിയിൽ തീപിടിത്തമുണ്ടായി ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.