ബേപ്പൂരിലും മത്സ്യകൃഷി; വല നിറയെ വിളവ്
text_fieldsബേപ്പൂർ: മത്സ്യലഭ്യത ഏറെയുള്ള ബേപ്പൂരിൽ മത്സ്യകൃഷിയിലൂടെ വല നിറയെ മീനുകൾ. ഭക്ഷ്യാവശ്യത്തിന് മത്സ്യം വളർത്താൻ ബേപ്പൂരിൽ ആരും മിനക്കെടാറില്ലെങ്കിലും ലോക്ഡൗണിെൻറ ആദ്യഘട്ടത്തിൽ വീട്ടിലിരിക്കുന്നവരുടെ വിരസതയകറ്റാൻ വീട്ടുമുറ്റങ്ങളിൽ കൃഷിയൊരുക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് ചെറുപ്പക്കാർക്ക് പ്രചോദനമേകിയത്.
ബേപ്പൂർ കിഴക്കുംപാടത്തെ ചങ്ങാതിമാർ ചേർന്ന് രൂപവത്കരിച്ച 'ദീപം സ്വാശ്രയ സംഘ'ത്തിെൻറ കീഴിൽ പഠനവും കളിയുമൊക്കെയായി കഴിഞ്ഞ് പോയകാലത്തെ ഓർത്തെടുക്കാനും ഒരുമിച്ചിരിക്കാനുമായി വാങ്ങിയ മൂന്ന് സെൻറ് സ്ഥലമാണ് മീൻ വളർത്താൻ കണ്ടെത്തിയത്. ഇവിടെ പ്രത്യേകം സജ്ജമാക്കിയ കുളത്തിൽ ശുദ്ധജല മത്സ്യകൃഷി ആരംഭിക്കുന്നതിന് പാലക്കാട് മംഗലം ഡാമിൽ നിന്ന് 800 ഗിഫ്റ്റ് പിലാപ്പിയ കുഞ്ഞുങ്ങളെ കൊണ്ടുവന്നു. ആറുമാസംകൊണ്ട് ഓരോന്നും 250 ഗ്രാമിലധികം തൂക്കമായി.
കൂട്ടായ്മയുടെ കരുത്തും കൃത്യമായ പരിപാലനവുമൊക്കെയായപ്പോൾ മികച്ച വിളവുതന്നെ ലഭിച്ചു. സ്വയം ശാക്തീകരണത്തോടൊപ്പം സാമ്പത്തിക മിച്ചത്തിനും മത്സ്യകൃഷി ഗുണകരമാണെന്ന് യുവാക്കൾക്ക് ബോധ്യമായി. വിളവെടുപ്പ് വി.കെ.സി. മമ്മദ് കോയ എം.എൽ.എ നിർവഹിച്ചു. കൗൺസിലർ നെല്ലിക്കോട് സതീഷ് കുമാർ നടത്തിയ ആദ്യ വിൽപന കിഴക്കുംപാടം െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എടത്തൊടി ഉണ്ണി സ്വീകരിച്ചു. കൗൺസിലർ ഗിരിജ ടീച്ചർ, ദീപം സ്വാശ്രയ സംഘം ചെയർമാൻ ഷൈജു ചെറുവലത്ത്, ശശിധരൻ മേക്കുന്നത്ത്, വിനോദ് പാറയിൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.