കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsബേപ്പൂർ: ബേപ്പൂരിൽനിന്ന് ഈ മാസം 10ന് ആഴക്കടൽ മീൻ പിടിത്തത്തിന് പുറപ്പെട്ട 15 അന്തർസംസ്ഥാന തൊഴിലാളികളെയും 'മിലാദ്.3' ബോട്ടിനെയും ഗോവയിലെ തീരസംരക്ഷണ വിഭാഗം രക്ഷപ്പെടുത്തി. ബേപ്പൂർ സ്വദേശി സി.പി. മെഹബൂബിെൻറ ഉടമസ്ഥതയിലുള്ള ബോട്ട് മീൻപിടിത്തത്തിനിടെ ഗോവ തുറമുഖത്തിന് പടിഞ്ഞാറ് ഏഴ് നോട്ടിക്കൽ മൈൽ അകലെ എൻജിൻ തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
തൊഴിലാളികൾ ഉടമയെ വിളിച്ചറിയിച്ചതിനെ തുടർന്ന് ഫിഷറീസ് ഉദ്യോഗസ്ഥരെയും കോസ്റ്റൽ പൊലീസിനേയും അറിയിച്ചു. തുടർന്ന് ഗോവയിലെ കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ വിവരം കൈമാറി. കൂറ്റൻ തിരമാലകളും പ്രതികൂല കാലാവസ്ഥയും തിരച്ചിൽ ദുഷ്കരമാക്കി.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കോസ്റ്റ് ഗാർഡിെൻറ കപ്പൽ, ബോട്ടും 15 തൊഴിലാളികളെയും ഗോവ തുറമുഖത്തെത്തിച്ചു. താൽക്കാലിക അറ്റകുറ്റപ്പണികൾക്ക് ശേഷം, ബോട്ട് ബേപ്പൂർ ഫിഷിങ് ഹാർബറിൽ തിരിച്ചെത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.