ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം; യുവാവ് പിടിയിൽ
text_fieldsബേപ്പൂർ: ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ തുറമുഖവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.
അഗത്തി സ്വദേശി വടക്കീടത്ത് നംഷീർ ബാബുവാണ് (37) പിടിയിലായത്.
അഗത്തി ദ്വീപിലേക്ക് ചരക്കുകൾ കയറ്റുന്ന 'സർക്കാർ' എന്ന മഞ്ചിയിലേക്ക് സ്റ്റേഷനറി സാധനങ്ങളെന്ന വ്യാജേന കൊണ്ടുവന്ന 1.105 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവാണ് വാർഫ് സൂപ്പർവൈസർ ടി.ആർ. സൂസൺ, സെക്യൂരിറ്റി കെ. ജയകുമാർ എന്നിവരുടെ ഇടപെടലിൽ പിടിക്കപ്പെട്ടത്.
രണ്ടുദിവസമായി തുറമുഖപരിസരത്ത് ചുറ്റിത്തിരിഞ്ഞുനടന്ന യുവാവിനെ സംശയംതോന്നിയതിനെ തുടർന്ന് വാർഫ് സൂപ്പർവൈസറും സെക്യൂരിറ്റിയും ചേർന്ന് തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു.
പോർട്ട് ഓഫിസർ അറിയിച്ചതിനെ തുടർന്ന് ബേപ്പൂർ സി.ഐ കെ. പ്രമോദിെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇയാളുടെ കൈവശമുണ്ടായിരുന്ന വലിയ പൊതി തുറന്ന് പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.