കേരളതീരത്ത് അന്തർ സംസ്ഥാന ബോട്ടുകാർ തകൃതിയായ മീൻപിടിത്തത്തിൽ
text_fieldsബേപ്പൂർ: കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്ന് മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകാതെ കരയിൽ കെട്ടിയിരിക്കുന്നതിനിടയിൽ, അന്തർ സംസ്ഥാന ബോട്ടുകൾ കേരളതീരത്ത് നിർബാധം മത്സ്യം പിടിച്ച് തിരിച്ചുപോകുന്നു. മത്സ്യക്കൊയ്ത്തിനെക്കുറിച്ച് വയർലെസ് സെറ്റുകളിലൂടെ അന്തർ സംസ്ഥാന ബോട്ടുകാർ തമ്മിൽ നടത്തിയ ആശയവിനിമയം ഇതിന് തെളിവായി. സംസ്ഥാനത്തെ ചില ബോട്ടുടമകളുടെ വയർലെസ് സെറ്റിലാണ് അന്തർ സംസ്ഥാന ബോട്ടുകൾ കേരള തീരത്ത് കനത്ത ട്രോളിങ് നടത്തുന്നതായുള്ള സംസാരം കേട്ടത്.
തമിഴ്നാട്ടിലെ കന്യാകുമാരി, കുളച്ചൽ മേഖലയിലുള്ള കൂറ്റൻ മത്സ്യബന്ധന ബോട്ടുകളാണ് കേരളത്തിലെ കാലാവസ്ഥാവിലക്ക് ലംഘിച്ച് മത്സ്യം പിടിക്കുന്നതെന്ന് മനസ്സിലായി. ഇവരെ തടയാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെൻറും ശ്രമിക്കുന്നില്ലെന്ന് കേരളത്തിലെ യന്ത്രവത്കൃത ബോട്ടുടമകളും തൊഴിലാളികളും പരാതിപ്പെടുന്നു. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ കോവിഡിെൻറയും ട്രോളിങ് നിരോധനത്തിെൻറയും കാലാവസ്ഥാ മുന്നറിയിപ്പിെൻറയും പേരിൽ മാസങ്ങളായി കടലിലിറങ്ങുന്നില്ല.
അനുകൂല സാഹചര്യമുണ്ടായാൽ മത്സ്യബന്ധനത്തിനിറങ്ങാനായി ബോട്ടുടമകൾ വൻതുക ചെലവഴിച്ച് അന്തർ സംസ്ഥാന മീൻപിടിത്ത തൊഴിലാളികളെ കേരളത്തിലെത്തിച്ചിട്ടുണ്ട്. ഇവരെ ക്വാറൻറീനിലാക്കി കോവിഡ് പരിശോധനയും നടത്തി സജ്ജരാക്കി നിർത്തിയിരിക്കുകയാണ്. ഇതിനിടയിലാണ് കേരളതീരത്തെ മത്സ്യം മുഴുവൻ അന്തർ സംസ്ഥാന ബോട്ടുകാർ ആരുമറിയാതെ പിടിച്ചുകൊണ്ടുപോകുന്നത്.
മറൈൻ എൻഫോഴ്സ്മെൻറിെൻറ പട്രോളിങ് കേരളത്തിലെമ്പാടും വ്യാപകമാക്കുകയും തമിഴ്നാട്ടിൽ നിന്നുള്ള ട്രോളിങ് ബോട്ടുകൾ കേരള കടലിൽ പ്രവേശിക്കാതിരിക്കാൻ നടപടിയെടുക്കുകയും ചെയ്യണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.