Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightതിളങ്ങുന്ന ഞാവൽപഴം;...

തിളങ്ങുന്ന ഞാവൽപഴം; വഴിയോര വിപണിയിൽ കൗതുകം

text_fields
bookmark_border
തിളങ്ങുന്ന ഞാവൽപഴം; വഴിയോര വിപണിയിൽ കൗതുകം
cancel

ബേ​പ്പൂ​ർ: തി​ള​ങ്ങു​ന്ന ഞാ​വ​ൽ പ​ഴം വ​ഴി​യോ​ര വി​പ​ണി​യി​ൽ കൗ​തു​ക​മാ​വു​ന്നു. കോ​ഴി​ക്കോ​ട് - മ​ല​പ്പു​റം ജി​ല്ല​യി​ലെ ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളി​ൽ കൊ​തി​യൂ​റും ഞാ​വ​ൽ പ​ഴ വി​ൽ​പ​ന സ​ജീ​വ​മാ​ണ്.

ആ​രും ഇ​ഷ്​​ട​പ്പെ​ടു​ന്ന ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ പ​ഴ​മാ​ണ് ഞാ​വ​ല്‍പ​ഴം. ത​മി​ഴ്നാ​ട്, ആ​ന്ധ്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​ക്കു​ന്ന ഞാ​വ​ൽ പ​ഴ​ത്തി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. കി​ലോ 200 രൂ​പ​യി​ൽ ഒ​ട്ടും കു​റ​യി​ല്ല. വി​ല​പേ​ശി​യി​ട്ട് കാ​ര്യ​മി​ല്ല. ഒ​രു രൂ​പ​പോ​ലും കു​റ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രു​ടെ പ​ക്ഷം. നാ​ട്ടി​ൽ പ​ണ്ട് സു​ല​ഭ​മാ​യി​രു​ന്ന ഞാ​വ​ൽ​മ​ര​ങ്ങ​ളും പ​ഴ​വും ഇ​പ്പോ​ൾ അ​പൂ​ർ​വം. കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക പ​റ​മ്പു​ക​ളി​ലും ക​ണ്ടി​രു​ന്ന ഞാ​വ​ൽ​മ​രം പു​തു​ത​ല​മു​റ​ക്ക് അ​ന്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഫ​ല​വൃ​ക്ഷ​മാ​ണ്.

പ്ര​ത്യേ​ക രു​ചി​യും ചെ​റി​യ ച​വ​ർ​പ്പു​മു​ള്ള പ​ഴം ഔ​ഷ​ധ​സ​മൃ​ദ്ധ​മാ​ണ്. മ​ധു​രം, പു​ളി, ച​വ​ര്‍പ്പ് ഇ​വ ചേ​ര്‍ന്ന സ​മ്മി​ശ്ര സ്വാ​ദ് നാ​വി​ല്‍ നി​റം​പി​ടി​ക്കും. കു​ഞ്ഞു​നാ​ളി​ൽ സ്കൂ​ളു​ക​ളി​ൽ പോ​കു​മ്പോ​ൾ ഞാ​വ​ൽ പ​ഴം തി​ന്നാ​ലു​ള്ള നാ​വി​​ന്‍റെ നി​റം പ​ര​സ്പ​രം കാ​ണി​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ വി​നോ​ദ​മാ​യി​രു​ന്നു. മാം​സ​ള​മാ​യ ഭാ​ഗം ക​ഴി​ച്ച് കു​രു ക​ള​യു​ന്ന​താ​ണ് മ​ല​യാ​ളി​ക​ളു​ടെ രീ​തി. എ​ന്നാ​ൽ കു​രു​വി​ലു​മു​ണ്ട് പോ​ഷ​ക ഗു​ണ​ങ്ങ​ൾ. ഉ​ണ​ക്കി​പ്പൊ​ടി​ച്ചാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ ശ​മി​പ്പി​ക്കാ​ൻ ഞാ​വ​ൽ കു​രു​വി​​ന്‍റെ പൊ​ടി ഉ​ത്ത​മ​മാ​ണ്.

ഞാ​വ​ൽ പ​ഴം ക​ഴി​ച്ചാ​ൽ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​ക്കു​മെ​ന്ന് ആ​യു​ർ​വേ​ദ ശാ​സ്ത്രം പ​റ​യു​ന്നു. ഫൈ​ബ​ർ സ​മ്പ​ന്ന​വും ശ​രീ​ര​ഭാ​രം കു​റ​ക്കു​ന്ന​തു​മാ​ണ്. ദ​ഹ​ന​വ്യ​വ​സ്ഥ​യെ സ​ഹാ​യി​ക്കു​ന്ന​തോ​ടെ ത​ന്നെ ശ​രീ​ര​ത്തി​ലെ വി​ഷ​വ​സ്തു​ക്ക​ളെ പു​റ​ന്ത​ള്ളു​ന്നു.

പ​ഴ​ത്തി​ല്‍ വി​റ്റ​മി​ന്‍ എ ​യും സി ​യും സ​മൃ​ദ്ധി​യാ​യു​ണ്ട്. പ്രോ​ട്ടീ​ന്‍സ്, ഫാ​റ്റ്, ഫോ​സ്ഫ​റ​സ്, കാ​ത്സ്യം എ​ന്നി​വ​യും അ​ട​ങ്ങി​യി​ട്ടു​ണ്ട്. വൈ​നും, വി​നാ​ഗി​രി​യും ഉ​ണ്ടാ​ക്കാ​ന്‍ ഞാ​വ​ല്‍പ​ഴം ഉ​പ​യോ​ഗി​ക്കും. മീ​നം, മേ​ടം മാ​സ​ങ്ങ​ളി​ലാ​ണ് ഞാ​വ​ൽ പൂ​ക്കു​ന്ന​ത്. 35 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ഴ​മാ​കും. വേ​ര് പി​ടി​ച്ചു​ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് വ​ലി​യ പ​രി​ച​ര​ണം വേ​ണ്ടാ​ത്ത​തും ന​ല്ല ത​ണ​ൽ ന​ൽ​കു​ന്ന​തു​മാ​യ ഞാ​വ​ൽ മ​ര​ത്തെ നി​ല​വി​ൽ ആ​രും പ​രി​ഗ​ണി​ക്കു​ന്നി​ല്ല.

120 വ​ർ​ഷം വ​രെ ഞാ​വ​ൽ മ​ര​ത്തി​ന് ആ​യു​സ്സ് ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഓ​രോ വ​ർ​ഷം ക​ഴി​യു​മ്പോ​ഴും തൊ​ലി​ക്ക് ക​ട്ടി കൂ​ടു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട് .ശ​രീ​ര​ത്തി​ന് ദോ​ഷ ഫ​ല​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തും കീ​ട​നാ​ശി​നി ശ​ല്യ​വു​മി​ല്ലാ​ത്ത, പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ ഞാ​വ​ൽ മ​രം പ​റ​മ്പു​ക​ളി​ല്‍ വെ​ച്ചു പി​ടി​പ്പി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamun FruitJamun Fruit sale
News Summary - Jamun Fruit sale in road side
Next Story