‘ഈ വഴി വന്നാൽ വാഹനം കേടാകും’
text_fieldsബേപ്പൂർ: പഴയ പോസ്റ്റ് ഓഫിസിന് സമീപം കിഴക്കോട്ടുള്ള പഴയ ഓലശ്ശേരി കടവ് റോഡിലൂടെ കാറിൽ യാത്ര ചെയ്താൽ, റോഡിനരികിലെ സ്ലാബിൽ തട്ടി വാഹനം കേടാവുന്നത് പതിവാകുന്നു.
കാറുകളും പിക്കപ്പുകളും കഷ്ടിച്ചുമാത്രം പോകുന്ന വീതി കുറഞ്ഞ റോഡാണിത്. റോഡിന് അരികിൽ ഓവുചാലിന്റെ പ്രവൃത്തി കഴിഞ്ഞപ്പോൾ വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിച്ചിരുന്നു. വൈദ്യുതിത്തൂൺ സ്ഥാപിച്ച സ്ഥാനത്ത് ഓവുചാല്‍ മൂടുന്നതിന് കൃത്യമായ അളവിലുള്ള സ്ലാബിന് പകരം, വലിയ സ്ലാബ് റോഡിനേക്കാൾ ഉയരത്തിൽ സ്ഥാപിച്ചതാണ് തടസ്സമാകുന്നത്.
ബേപ്പൂർ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലേക്കുള്ള പ്രധാന റോഡാണിത്. പ്രദേശവാസികളും സമീപത്തുള്ളവരുമൊക്കെ വാഹനങ്ങളുമായി ഈ റോഡിലൂടെ യാത്ര ചെയ്യവേ സ്ലാബിൽ തട്ടുന്നത് പതിവായപ്പോൾ നിരവധി തവണ ഡിവിഷൻ കൗൺസിലറോടും കെ.എസ്.ഇ.ബി ഓഫിസിലും അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി. വാഹനങ്ങൾക്ക് ഭീഷണിയായ സ്ലാബ് എടുത്തുമാറ്റി ഓവുചാലിന് കൃത്യ അളവിലുള്ള സ്ലാബ് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.