മുദ്രപ്പത്രം കിട്ടാക്കനി; ദുരിതം
text_fieldsബേപ്പൂര്‍/വടകര: ജില്ലയില്‍ ഭൂരിഭാഗം സ്ഥലത്തും മുദ്രപ്പത്രം കിട്ടാതായതോടെ ഇടപാടുകാർ പ്രയാസത്തിൽ. ചെറിയ തുകയുടെ മുദ്രപ്പത്രങ്ങള്‍ നഗരങ്ങളില്‍ കിട്ടാതായതോടെ, ഉൗരുചുറ്റേണ്ട അവസ്ഥയാണ്. കോര്‍ട്ട് ഫീ സ്റ്റാമ്പുകള്‍ക്ക് പുറമെ 500 രൂപ വരെയുള്ള ചെറിയ തുകകള്‍ക്കുള്ള മുദ്രപ്പത്രങ്ങളും ലഭിക്കുന്നില്ല. 50-100 രൂപയുടെ മുദ്രപ്പത്രങ്ങള്‍ ലഭിക്കാത്തതിനാല്‍ 500 രൂപയുടേത് വാങ്ങേണ്ടിവരുകയാണ്.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ലൈഫ് മിഷന് ഭവന പദ്ധതി, ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ അപേക്ഷകള്‍, വാടക കരാര്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍, ബാങ്കുകള്‍ക്കുള്ള ഉടമ്പടികള്‍, വിവിധ നിർമാണ കരാറുകള്‍ എന്നിവക്കെല്ലാം ചെറിയ തുകയുടെ മുദ്രപ്പത്രം ആവശ്യമാണ്. പലരും വേണ്ടര്മാര്ക്ക് മുന്‍കൂര്‍ പണം നല്കി കാത്തിരിക്കുകയാണ്. ട്രഷറികളില്‍നിന്ന് ചെറിയ തുകയുടെ മുദ്രപ്പത്രങ്ങള്‍ വളരെ കുറഞ്ഞ തോതിലാണ് വേണ്ടര്മാര്ക്ക് വിതരണം ചെയ്യുന്നതെന്ന് പറയുന്നു. മുന്‍കാലങ്ങളില്‍ സ്റ്റോക്കുള്ള അഞ്ചു രൂപയുടെ മുദ്രപ്പത്രം റീ വാലിഡേറ്റ് സീല്‍ ചെയ്ത് 50 രൂപ 100 രൂപ പത്രങ്ങളാക്കിയാണ് വിതരണം.
എന്നിട്ടും ആവശ്യത്തിന് തികയുന്നില്ല. മുദ്രപ്പത്രം സ്റ്റോക്കുള്ള സ്ഥലങ്ങളില്‍ ആവശ്യക്കാരുടെ നീണ്ടനിരയായതിനാല്‍ സമയവും പാഴാവുന്നു. കോവിഡ് സമൂഹവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലെ നാസിക്കില്‍ സ്ഥിതിചെയ്യുന്ന സെക്യൂരിറ്റി പ്രസിലാണിവ അച്ചടിക്കുന്നത്. വടകരയില്‍ മൂന്നു മാസമായി കോര്‍ട്ട് ഫീ സ്റ്റാമ്പുകള്‍ക്ക് ക്ഷാമം നേരിട്ടുതുടങ്ങി. ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.