ചാലിയം പുലിമുട്ടിൽ കാർ പുഴയിലേക്കു പതിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
text_fieldsബേപ്പൂർ: ചാലിയം പുലിമുട്ടിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്കു പതിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലിമുട്ട് തുടങ്ങുന്ന നിർദേശ് (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റ് ഇൻ ഡിഫൻസ് ഷിപ് ബിൽഡിങ്) കവാടത്തിനു മുന്നിൽ തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് അപകടം. വള്ളിക്കുന്ന് സ്വദേശിയുടെ കാറാണ് അപകടത്തിൽപെട്ടത്. സുഹൃത്തുക്കൾ ഒരുമിച്ച് പുലിമുട്ട് കടൽതീരത്തെത്തി സായാഹ്നം ചെലവഴിച്ച് തിരിച്ചുപോവുന്നതിനായി കാർ തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് പുഴയിലേക്കു പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചു പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചാലിയം കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ ചാലിയം സ്വദേശികളായ പി.എൻ. നുമൈർ, കിണറ്റിങ്ങലകത്ത് തഫ്സീർ, കോട്ടക്കണ്ടി അഫ്സൽ, ഫർസീക്ക്, ഫർഷാദ് തുടങ്ങിയവർ രക്ഷാപ്രവർത്തനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.