വിദ്യാർഥിയെ സഹപാഠി മർദിച്ച സംഭവം; അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്
text_fieldsബേപ്പൂർ: സ്കൂളിൽ സഹപാഠിയുടെ ക്രൂരമർദനത്തിന് ഇരയായ വിദ്യാർഥിക്ക് നിയമസഹായം ലഭിക്കുന്നതിന് ഹൈകോടതി നിർദേശം നൽകി. മീഞ്ചന്ത ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ ഹംസ ഫാരിസിനെ(15) സഹപാഠി ക്രൂരമായി മർദിച്ചത് കഴിഞ്ഞവർഷം ഡിസംബർ രണ്ടിനാണ്.
സ്കൂളിന്റെ പിൻവശമുള്ള ശുചിമുറിയിലേക്ക് പോകുമ്പോൾ പിന്നിലൂടെ വന്ന സഹപാഠി കൈപിടിച്ചുതിരിച്ച് ഒടിച്ചതിനാൽ കൈയിന്റെ എല്ലുപൊട്ടി നിലത്ത് വീഴുകയായിരുന്നു. വിദ്യാർഥിയെ മർദിച്ച് അവശനാക്കിയെന്നുമാണ് പരാതി.
മറ്റു വിദ്യാർഥികൾ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്ന ആക്രമിച്ച വിദ്യാർഥിയുടെ പിതാവ് തടഞ്ഞുവെന്നും ആരോപണമുണ്ട്.
പരാതിയിൽ ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നതായിട്ടാണ് ഉയരുന്ന ആക്ഷേപം. നീതിക്കായി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. സ്കൂൾ അധികൃതരുടെ നിഷ്ക്രിയത്വത്തിലും പൊലീസ് നടപടികൾ വൈകുന്നതിലും ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് നൽകിയ പരാതിയിൽ നോട്ടീസ് അയച്ചിട്ടും എതിർകക്ഷികൾ ഹാജരായിട്ടില്ല.
ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെ നിർദേശപ്രകാരം ഹൈകോടതിയിൽ നൽകിയ ഹരജിയെ തുടർന്ന് ഹൈകോടതി അഡീഷനൽ രജിസ്ട്രാർ ,ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാൻ ഉത്തരവ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.