കാറുമായി കറങ്ങി വീടുകളിൽ മോഷണം; പ്രതി പിടിയിൽ
text_fieldsബേപ്പൂർ: കാറിൽ കറങ്ങി മോഷണം നടത്തുന്ന കുഞ്ഞുമോൻ എന്ന നൗഷാദ് മാറാട് പൊലീസിെൻറ പിടിയിലായി. മാറാട് സാഗരസരണി കല്ലശ്ശേരി പറമ്പിൽ ശശിധരൻെറ ഭാര്യ ശൈലജയുടെ ഒമ്പതു പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർച്ച നടത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ്, മാറാട് ഭാഗത്തുനിന്ന് വിവാഹം ചെയ്ത ഇടുക്കി അടിമാലി സ്വദേശിയായ പ്രതി പിടിയിലാകുന്നത്.
വെള്ളിയാഴ്ച രാവിലെ ശൈലജ ബേപ്പൂരിൽ ജോലിക്കു പോയ സമയത്തായിരു വീട്ടിൽ മോഷണം നടന്നത്. തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ നടത്തിയ കവർച്ചയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു ചുവന്ന കാർ ഇടക്കിടെ ഇവിടങ്ങളിൽ വന്നു പോകുന്നതായി ശ്രദ്ധയിൽപെട്ടത് . കാർ ഉടമയെ ചോദ്യം ചെയ്തതിൽ മോഷണം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചില്ല. കാർ പരിശോധിച്ചപ്പോൾ സ്വർണക്കടയിലെ മോതിരത്തിെൻറ രണ്ട് പെട്ടികൾ ലഭിച്ചതോടെ, പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു.
മാറാട് ഇൻസ്പെക്ടർ ഓഫ് പൊലീസ് എസ്.എച്ച്.ഒ എൻ. രാജേഷ് കുമാറിൻെറ നേതൃത്വത്തിൽ കോവൂരിലെയും കുന്ദമംഗലത്തെയും ജ്വല്ലറികളിൽ പ്രതി എത്തിയതായും സ്വർണാഭരണങ്ങൾ ഇവിടെ വിൽപന നടത്തിയതായും കണ്ടെത്തി. സ്വർണാഭരണക്കടയിൽ സംശയം തോന്നാതിരിക്കാൻ ചെറിയ രണ്ടു പുതിയ മോതിരങ്ങൾ തിരിച്ച് വാങ്ങുകയും ചെയ്തു. സബ് ഇൻസ്പെക്ടർ എം.സി. ഹരീഷ്, എ.എസ്.ഐ എം. സുനിൽ കുമാർ, പൊലീസുകാരായ കെ. ബിജോയ്, കെ. ഷാജിഷ്, കെ. ശ്രീജിത്ത്, പി. ജാങ്കിഷ്, സപ്തസ്വരൂപ്, കെ. ഷിനോജ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. മറയൂർ ഫോറസ്റ്റ് കേസിൽ ജയിൽവാസം അനുഭവിച്ച പ്രതിയെ കോഴിക്കോട് അഞ്ചാം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.