രാത്രിയിൽ വീടുകയറി അക്രമം: സ്ത്രീയുൾപ്പെടെ മൂന്നു പേർക്ക് പരിക്ക്
text_fieldsബേപ്പൂർ: അരക്കിണർ കണ്ണടത്ത് പള്ളിക്കു സമീപം രാത്രിയിൽ വീടു കയറി അക്രമം. ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത വീട്ടിലെ എട്ടോളം പേർ ആയുധങ്ങളുമായി അതിക്രമിച്ച് കയറിയാണ് അക്രമം കാണിച്ചത്. അക്രമത്തിൽ സൽമയെയും വീട്ടിലുണ്ടായിരുന്ന സൽമയുടെ മൂത്ത സഹോദരിയുടെ മക്കളായ മാങ്കാവ് അജ്മൽ ഹൗസിൽ മുഹമ്മദ് സാഹിർ, അനുജൻ മുഹമ്മദ് ഷഫാനേയും ആക്രമിച്ച് പരിക്കേൽപ്പിച്ചതായും, വീടിെൻറ ജനലും മറ്റും അടിച്ചുതകർത്തതായും വീട്ടുകാർ മാറാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇരുവിഭാഗങ്ങളായി സംഘടിച്ചു നിന്ന ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. വായങ്ങാട്ട് മുനീർ, ആമാട്ട് പറമ്പ് അബ്ദുൽ റസാഖ്, ചാക്കീരിക്കാട് അക്ബർ, കഞ്ഞി കുളം പറമ്പ് യാസിർ യൂനസ്, കഞ്ഞി കുളം പറമ്പ് യാസീൻ യൂനസ് എന്നിവരെ സംഭവസ്ഥലത്ത് വെച്ച് മാറാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ആയുധങ്ങൾ സഹിതം സ്ഥലത്ത് പ്രകോപനപരമായി സംഘം ചേർന്ന ഇരു കൂട്ടരേയും പൊലീസ് വിരട്ടിയോടിച്ചു. പിന്നീട് ഫറോക്ക് സബ് ഡിവിഷൻ അസി. കമീഷണർ എ.എം. സിദ്ദീഖിെൻറ നിർദേശപ്രകാരം നല്ലളം സ്റ്റേഷൻ ഇൻസ്പക്ടർ രമേഷ്, ബേപ്പൂർ ഇൻസ്പെക്ടർ പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി സ്ഥലത്തെത്തി. മാറാട് ഇൻസ്പെക്ടർ അനിൽ കുമാർ മേപ്പിള്ളി, എസ്.ഐമാരായ ടി. ശിവദാസൻ, എം.സി. ഹരീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജോയ്, അൻവർ സാദത്ത്, സി.പി.ഒ പ്രദീപൻ തുടങ്ങിയവരടങ്ങിയ സംഘമാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
ഞായറാഴ്ച രാവിലെ വിരലടയാള വിദഗ്ധരുടെ സംഘവും കൂടുതൽ തെളിവുകൾ ശേഖരിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് മാറാട് സ്റ്റേഷൻ വൃത്തങ്ങൾ അറിയിച്ചു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം, തൊട്ടടുത്ത വീട്ടിലെ ജസ്ബിറയുടെ മകളെ അയൽവാസിയായ മാങ്കാവ് അജ്മൽ ഹൗസിൽ മുഹമ്മദ് സാഹിർ രാത്രി പിടിച്ചിറക്കി കൊണ്ടുപോകുന്നതിനിടെ വീട്ടുകാർ തടയാൻ ശ്രമിച്ചപ്പോൾ, മുഹമ്മദ് സാഹിറിെൻറ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു വീട്ടുകാരെ മാരകമായി അടിച്ച് മുറിവേൽപ്പിക്കുകയും ജസ്ബിറയെ ചവിട്ടി വീഴ്ത്തിയെന്നും പറയുന്നു. പരിക്കേറ്റ ഇവർ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.