ബേപ്പൂർ തുറമുഖ വികസനപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കും -മന്ത്രി
text_fieldsകോഴിക്കോട്: ബേപ്പൂർ തുറമുഖത്തിന്റെ വികസനം എല്ലാവരുടെയും സ്വപ്നമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കഴിഞ്ഞ ബജറ്റിൽ 94 കോടി രൂപ വകയിരുത്തിയതിൽ 15 കോടി രൂപ ബേപ്പൂർ തുറമുഖത്തിനായി മാറ്റിവെച്ചതാണ്. ഈ തുക ഉപയോഗപ്പെടുത്തി വികസന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്. ബേപ്പൂർ തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾക്കൊള്ളിച്ച് മലബാർ ഡെവലപ്മെന്റ് ഫോറം തയാറാക്കിയ വിശദ പദ്ധതിറിപ്പോർട്ട് പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.
എം.ഡി.എഫ് പ്രസിഡന്റ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ് ബേപ്പൂർ തുറമുഖ വികസന രൂപരേഖ അവതരിപ്പിച്ചു. പ്രകാശ് അയ്യർ, ക്യാപ്റ്റൻ ഹരിദാസ്, കെ. മൊയ്തു, ചാക്കുണ്ണി, ജോയ് ജോസഫ്, കാവുങ്ങൽ അബ്ദുല്ല, ബാവ എറുകുളങ്ങര, ടി.സി. അഹമ്മദ്, സി.എൻ. അബ് ദുൽ മജീദ്, അബ്ദുൽകരീം, അസ്ലം പാലത്ത്, സി.എച്ച്. നാസ്സർ ഹസ്സൻ, ഖൈസ് അഹമ്മദ്, ആദം ഒജി, ബ്രസീലിയ ശംസുദ്ദീൻ ഉസ്മാൻ കോയ, മുൻഷീദ് അലി, കെ.വി. അബ്ദുൽ റഷീദ്, പി.ടി. അഹമ്മദ് കോയ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.