40ാം വയസ്സിലും സ്വന്തം കെട്ടിടമില്ലാതെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശിക കേന്ദ്രം
text_fieldsകോഴിക്കോട്: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിെൻറ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം കെണ്ടത്തുമെന്ന വാഗ്ദാനം 40ാം വയസ്സിലും യാഥാർഥ്യമായില്ല. ചെറൂട്ടി റോഡിൽ വാടകക്കെട്ടിടത്തിലാണ് ഏഴു ജില്ലകളുടെ പ്രവർത്തന ചുമതലയുള്ള കേന്ദ്രം ഇപ്പോഴും പ്രവർത്തിക്കുന്നത്. 1980 നവംബർ രണ്ടിന് മുഖ്യമന്ത്രി ഇ.കെ. നായനാരാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഇ.എം.എസിെൻറയും എൻ.വി. കൃഷ്ണവാര്യരുടെയും നേതൃത്വത്തിൽ 1968 െസപ്റ്റംബറിൽ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത ഇൻസ്റ്റിറ്റ്യൂട്ടിന് 1971ൽ കോഴിക്കോട്ടടക്കം അഞ്ചു ജില്ലകളിൽ പ്രാദേശിക കേന്ദ്രങ്ങൾ വന്നെങ്കിലും 74ൽ തന്നെ പ്രവർത്തനം നിലച്ചു.
പിന്നീട് പി.കെ. വാസുദേവൻനായർ മുഖ്യമന്ത്രിയായപ്പോൾ കോഴിക്കോട്ട് പ്രാദേശിക കേന്ദ്രത്തിന് അംഗീകാരം കിട്ടി. 1980ൽ മുഖ്യമന്ത്രി ഇ.കെ.നായനാർ കൽപക ഓഡിറ്റോറിയത്തിൽ കേന്ദ്രം ഉദ്ഘാനം ചെയ്ത് തുടക്കമിടുേമ്പാൾ വിദ്യാഭ്യാസ മന്ത്രി ബേബി ജോൺ, സി.എച്ച്. മുഹമ്മദ് കോയ, സുകുമാർ അഴീക്കോട് തുങ്ങി ഏറെ പ്രമുഖർ സന്നിഹിതരായിരുന്നു. കോഴിക്കോടിന് ലഭിച്ച വലിയ നേട്ടമായായിരുന്നു കേന്ദ്രത്തിെൻ വരവ് വിലയിരുത്തിയത്. തൃശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലെ ശാസ്ത്ര സാഹിത്യ മേഖലയിലെ എഴുത്തുകാരെ കണ്ടെത്തി പുസ്തകങ്ങൾ തയാറാക്കുക, പുസ്തകോത്സവങ്ങൾ സംഘടിപ്പിക്കുക, േകാളജ് തലത്തിൽ വൈജ്ഞാനിക സെമിനാറുകൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് കേന്ദ്രത്തിെൻറ പ്രധാന ലക്ഷ്യങ്ങൾ.
വർഷങ്ങൾക്കുമുമ്പ് ചെറൂട്ടി റോഡിലെ കെട്ടിടത്തിൽ തുടക്കമിട്ട് എൻ.വി. കൃഷ്ണവാര്യരുടെ പേരിലുള്ള ഹാൾ ഉദ്ഘാടനം ചെയ്യവെ എ. പ്രദീപ്കുമാർ എം.എൽ.എയെ സാക്ഷിനിർത്തി കേന്ദ്രത്തിന് ഉടൻ സ്വന്തം കെട്ടിടം കണ്ടെത്തുമെന്ന് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും ശരിയായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.