Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്ക്​ മോഷണം...

ബൈക്ക്​ മോഷണം പതിവാക്കിയ പ്രതി പിടിയില്‍

text_fields
bookmark_border
insudheen bike theft
cancel

കോ​ഴി​ക്കോ​ട്: വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍ത്തി​യി​ട്ട ബൈ​ക്കു​ക​ള്‍ മോ​ഷ്​​ടി​ക്കു​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പ​തി​ന​ഞ്ചോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി പ​ള്ളി​ക്ക​ണ്ടി സ്വ​ദേ​ശി കോ​യ​ത്തൊ​ടു​ക​യി​ല്‍ ഇ​ന്‍സു​ദ്ദീ​നെ​യാ​ണ്​ (25) മെ​ഡി. കോ​ള​ജ് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ ഒ​രു മാ​സം മു​മ്പാ​ണ് ജ​യി​ല്‍മോ​ചി​ത​നാ​യ​ത്. ജ​യി​ലി​ല്‍നി​ന്നി​റ​ങ്ങി​യ​ശേ​ഷ​മാ​ണ് കു​റ്റി​ക്കാ​ട്ടൂ​രി​ലെ വീ​ടു​ക​ളി​ലെ​ത്തി പ​ള്‍സ​ര്‍ ബൈ​ക്കും സ്‌​കൂ​ട്ട​റും മോ​ഷ്​​ടി​ച്ച​ത്. മോ​ഷ്​​ടി​ച്ച ബൈ​ക്കി​ലെ​ത്തി​യാ​ണ് ന​ഗ​ര​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ഒ​രു ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്​​ടി​ച്ച​ത്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ളെ പൊ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike thiefkozhikode News
News Summary - bike thief arrested
Next Story