ബി.ജെ.പി ജില്ല ഭാരവാഹിപ്പട്ടിക: മേൽക്കൈ കൃഷ്ണദാസ് പക്ഷത്തിനുതന്നെ
text_fieldsകോഴിക്കോട്: കെ. സുരേന്ദ്രൻ -വി. മുരളീധരപക്ഷ നേതാക്കൾക്കുകൂടി പരിഗണന നൽകി ബി.ജെ.പി ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഭാരവാഹികളിൽ നേരേത്ത പോലെ പി.കെ. കൃഷ്ണദാസ് പക്ഷത്തിനാണിപ്പോഴും മേൽക്കൈ.
നേരേത്ത ജില്ല സെക്രട്ടറിയായിരുന്ന മുൻ കൗൺസിലർ ഇ. പ്രശാന്ത് കുമാറിനെ ജനറൽ സെക്രട്ടറിയാക്കുകയും എലത്തൂർ നിയോജക മണ്ഡലം പ്രസിഡൻറ് സി.പി. സതീഷിനെ ജില്ല സെക്രട്ടറിയാക്കുകയും ചെയ്താണ് സുരേന്ദ്ര -മുരളീധര പക്ഷങ്ങളെ തൃപ്തിപ്പെടുത്തിയത്.
സംസ്ഥാന പ്രസിഡൻറിെൻറ ജില്ലയായിരുന്നിട്ടുകൂടി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടികളിൽ കെ. സുരേന്ദ്രനെ വേണ്ടത്ര സഹകരിപ്പിക്കുന്നിെല്ലന്ന് നേരേത്ത ആരോപണമുണ്ടായിരുന്നു. ഇത് പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ ചർച്ചയാവുകയും ഇതിെൻറ അലയൊലികൾ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രകടമാവുകയും ചെയ്തിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് മത്സരിച്ച കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ത്രികോണ മത്സരം പ്രവചിക്കപ്പെട്ടിട്ടും ആയിരത്തെണ്ണൂറോളം വോട്ടുകൾ മാത്രം മുൻ തവണത്തേക്കാൾ കൂടിയതും പാർട്ടിക്ക് ഏറ്റവും ശക്തിയുള്ള കുന്ദമംഗലത്ത് ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവൻ മത്സരിച്ചിട്ടും അയ്യായിരത്തിൽപരം വോട്ടുകൾ മുൻ തവണത്തേക്കാർ കുറഞ്ഞതും ജില്ല നേതൃത്വത്തിനെതിരെ മറുവിഭാഗം ആയുധമാക്കിയിരുന്നു.
മാത്രമല്ല ജില്ല കമ്മിറ്റി ഓഫിസായ മാരാർജി ഭവെൻറ ഉദ്ഘാടന ചടങ്ങോടെ വിഭാഗീയത മറനീക്കി പുറത്തുവരുകയും ചെയ്തു. ഇതോടെയാണ് സംസ്ഥാന നേതൃത്വത്തിെൻറ ശിപാർശ പ്രകാരം മറുവിഭാഗെത്തയും ഉൾപ്പെടുത്തി ഭാരവാഹികളെ പുനഃസംഘടിപ്പിച്ചത്.
എം. മോഹനൻ (ജന. സെക്ര), ടി. ബാലസോമൻ, അഡ്വ. കെ.വി. സുധീർ, ടി. ദേവദാസ്, രാംദാസ് മണലേരി, കെ.പി. വിജയലക്ഷ്മി, ഹരിദാസ് പൊക്കിണാരി (ൈവസ് പ്രസി), പ്രശോഭ് കോട്ടൂളി, ബിന്ദു ചാലിൽ, ജിഷ ഗിരീഷ്, ഷൈനി ജോഷി, അനുരാധ തായാട്ട് (സെക്ര), വി.കെ. ജയൻ (ട്രഷ), ടി. ചക്രയുധൻ (സെൽ കോഓഡിനേറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ടി. രനീഷ് (യുവമോർച്ച), പി.പി. മുരളി (കർഷക മോർച്ച), ശശിധരൻ നാരങ്ങയിൽ (ഒ.ബി.സി മോർച്ച), എം.സി. അനീഷ് കുമാർ (എസ്.ടി മോർച്ച), ജോണി കുര്യാക്കോസ് (ന്യൂനപക്ഷ മോർച്ച), അഡ്വ. രമ്യ മുരളി (മഹിള മോർച്ച), മധു പുഴയരികത്ത് (എസ്.സി മോർച്ച) എന്നിവരാണ് പോഷക സംഘടനകളുടെ ജില്ല പ്രസിഡൻറുമാർ.
ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവനാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.