ബ്ലൂ ഫ്ലാഗ് പദവി: കാപ്പാട്ട് പതാക ഉയർന്നു
text_fieldsചേമഞ്ചേരി: അന്താരാഷ്ട്ര സംഘടന നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നേടുന്നതിെൻറ ഭാഗമായി കാപ്പാട് കടൽതീരത്ത് പതാക ഉയർന്നു.
അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് സർട്ടിഫിക്കേഷനുവേണ്ടി ഒരുക്കങ്ങൾ പൂർത്തിയാക്കിയ രാജ്യത്തെ ഏഴു തീരങ്ങളിലായി കൂടി നടന്ന പതാകയുയർത്തൽ ആനിമേഷൻ ചിത്രീകരണം വഴി കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് സെക്രട്ടറി ആർ.പി. ഗുപ്ത ഉദ്ഘാടനം ചെയ്തു.
കാപ്പാട്ട് നടന്ന പതാകയുയർത്തൽ കെ. ദാസൻ എം.എൽ.എ നിർവഹിച്ചു. ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷനായി ഇന്ത്യയിൽ നിന്നു എട്ടുതീരങ്ങളിൽ കേരളത്തിൽ കാപ്പാടു മാത്രമാണുള്ളത്.
ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ കാപ്പാടിനു ശ്രദ്ധേയ സ്ഥാനം കൈവരും. എം.എൽ.എ ചെയർമാനും ജില്ല കലക്ടർ നോഡൽ ഓഫിസറുമായ ബീച്ച് മാനേജ്മെൻറ് കമ്മിറ്റിയാണ് നവീകരണ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നത്.
ജില്ല കലക്ടർ സാംബശിവറാവു, സബ് കലക്ടർ പ്രിയങ്ക, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട്, ഡി.ടി.പി.സി. സെക്രട്ടറി ബീന, വാർഡ് കൗൺസിലർമാരായ എൻ. ഉണ്ണി, മാടഞ്ചേരി സത്യനാഥൻ, ഹഫ്സ മനാഫ്, ഷാഹിദ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.