പുതിയാപ്പ ഹാർബറിൽ മുന്നറിയിപ്പ് ബോയ പുനഃസ്ഥാപിച്ചു
text_fieldsഎലത്തൂർ: പുതിയാപ്പ ഹാർബറിൽ സുനാമി, ചുഴലിക്കാറ്റ് മുന്നറിയിപ്പ് ബോയ പുനഃസ്ഥാപിച്ചു. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സുനാമിയും ചുഴലിക്കാറ്റും സംബന്ധിച്ച് മുൻകൂട്ടി വിവരം ലഭിക്കുന്നതിനുള്ള ഉപകരണമാണിത്. സമുദ്രോപരിതലത്തിലെ ചൂടും അന്തരീക്ഷത്തിലെ മർദവും പിടിച്ചെടുക്കാൻ ശേഷിയുള്ള ബോയകൾവഴി ദിവസങ്ങൾക്കുമുമ്പുതന്നെ കാലാവസ്ഥ വ്യതിയാനങ്ങൾ മനസ്സിലാക്കാൻ കഴിയും.
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ബോയ അറ്റകുറ്റപ്പണികൾക്കുശേഷമാണ് വീണ്ടും സ്ഥാപിച്ചിരിക്കുന്നത്. ബോയ സ്ഥാപിച്ച സമീപത്തുകൂടി ബോട്ടുകൾ മത്സ്യബന്ധനം നടത്തുകയോ ബോയക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ വല വലിക്കാനോ പാടില്ലെന്ന് തീരദേശ പൊലീസ് അറിയിച്ചു. ബോയക്ക് കേടുപാടുകൾ വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.