മംഗല്യവസ്്ത്രമണിഞ്ഞ് അരിച്ചാക്കുകളുമായി ജുമ്ന എത്തി
text_fieldsമുക്കം: മംഗല്യദിനത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്തിെൻറ പാഥേയം വിശപ്പുരഹിത കാരശ്ശേരിയിലേക്ക് അരി നൽകാൻ വിവാഹവസ്ത്രമണിഞ്ഞ് മണവാട്ടിയെത്തിയത് കൗതുകമായി.
ആനയാംകുന്ന് പറയരുകുന്നത്ത് ശംസുദ്ദീൻ–സുലൈഖ ദമ്പതികളുടെ മകൾ ജുമ്നയാണ് തെൻറ വിവാഹദിവസം മംഗല്യവേഷത്തിൽ ഗ്രാമപഞ്ചായത്തിലേക്ക് നേരിട്ടുവന്ന് രണ്ട് ചാക്ക് അരി നൽകിയത്.
ലോക്ഡൗൺ നിലനിൽക്കുന്നതിനാലും കോവിഡ് പ്രോട്ടോകോൾ പ്രകാരം വിവാഹച്ചടങ്ങ് നടത്തേണ്ടിവന്നതിനാലും വിവാഹ സൽക്കാരത്തിന് ആളുകളെ ക്ഷണിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ജുമ്ന ഈ സദുധ്യമത്തിന് തയാറായത്. പിതാവ് ശംസുദ്ദീെൻറ കൂടെ ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തി പ്രസിഡൻറ് വി.പി. സ്മിതക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സത്യൻ മുണ്ടയിൽ, കുഞ്ഞാലി മമ്പാട്ട്, ഷാഹിന ടീച്ചർ, ഹെഡ്ക്ലർക്ക് ഹരി സതീഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.