വൃക്കകൾ തകരാറിലായ ഈ സഹോദരങ്ങൾക്ക് കൈത്താങ്ങാകാം..
text_fieldsകോഴിക്കോട്: ഒരുവീട്ടിൽ കഴിയുന്ന ജ്യേഷ്ഠാനുജന്മാർ വൃക്ക മാറ്റിവെക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു.
കൊയിലാണ്ടി നന്തി അകവയല്‍കുനി വീട്ടില്‍ അസൈനാര്‍-സഫിയ ദമ്പതികളുടെ മക്കളായ അഫ്നാസ് (27), അസ്നാസ് (23) എന്നിവരാണ് ഇരു വൃക്കകളും തകരാറിലായി ചികിത്സ ചെലവ് താങ്ങാനാവാതെ ദുരിതമനുഭവിക്കുന്നതെന്ന് ചികിത്സകമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അഫ്നാസ് ആറു വര്‍ഷവും അസ്നാസ് മൂന്നുവര്ഷവുമായി ഡയാലിസിസ് നടത്തുകയാണ്. പാരമ്പര്യമായി പകരുന്ന 'അല്പോര്ട്ട് സിന്‍ഡ്രോം' ബാധിച്ച ഇവരുടെ ജീവന് രക്ഷിക്കാന്‍ വൃക്ക മാറ്റിവെക്കൽ മാത്രമാണ് പോംവഴി. പാരമ്പര്യ രോഗമായതില്‍ ഇരുവര്‍ക്കും കുടുംബത്തില്‍നിന്ന് വൃക്ക ദാതാവിനെ കണ്ടെത്താനും സാധിക്കില്ല. അസൈനാറിെൻറ നാമമാത്ര പെയിൻറിങ് ജോലിയാണ് കുടുംബത്തിെൻറ പ്രധാന വരുമാന മാര്‍ഗം.
ഡയാലിസിസ് കഴിഞ്ഞ് ഇടവിട്ട ദിവസങ്ങളില്‍ അഫ്നാസും അസ്നാസും കൂലിപ്പണി എടുത്താണ് കുടുംബത്തിെൻറ നിത്യച്ചെലവുകള്‍ മുന്നോട്ടുപോകുന്നത്. കെ. മുരളീധരന് എം.പി, കാനത്തില്‍ ജമീല എം.എല്‍.എ എന്നിവര്‍ രക്ഷാധികാരികളായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ് നാട്ടുകാര്‍.
കേരള ഗ്രാമീണ്‍ ബാങ്ക് നന്തി ബസാര്‍ ശാഖയില്‍ ചികിത്സ സഹായ കമ്മിറ്റി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40187101060665. ഐ.എഫ്.സി കോഡ് KLGB 0040187. ഗൂഗിള്‍ പേ-9048175453. ഉദാരമതികള്‍ കമ്മിറ്റിയുമായി സഹകരിക്കണമെന്ന് ഭാരവാഹികളായ എം. നാരായണണ്, കെ.വി. അബ്ദുല്‍ ഗഫൂര്‍, ഷീജ പട്ടേരി, എം. അശോകന് എന്നിവര്‍ വാര്‍ത്തസമ്മേളത്തില്‍ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.