Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപഞ്ചായത്തുകളിൽ ബജറ്റ്...

പഞ്ചായത്തുകളിൽ ബജറ്റ് അവതരിപ്പിച്ചു

text_fields
bookmark_border
Budget
cancel

മു​ക്കം: കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 34,15,41,926 രൂ​പ വ​ര​വും 33,44,42,000 രൂ​പ ചെ​ല​വും 70,99,926 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന വാ​ർ​ഷി​ക ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് എ​ട​ത്തി​ൽ ആ​മി​ന​യാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​സി​ഡ​ന്റ് വി.​പി. സ്മി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഷി​ക, കാ​യി​ക, വി​ക​സ​ന മേ​ഖ​ല​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്ന ബ​ജ​റ്റി​ൽ ട​ർ​ഫ് നി​ർ​മാ​ണ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഉ​ൽ​പാ​ദ​ന മേ​ഖ​ല​ക്ക് ഒ​രു കോ​ടി 27 ല​ക്ഷം രൂ​പ​യും സേ​വ​ന​മേ​ഖ​ല​ക്ക് 11 കോ​ടി 66 ല​ക്ഷം രൂ​പ​യും പ​ശ്ചാ​ത്ത​ല മേ​ഖ​ല​ക്ക് ര​ണ്ടു​കോ​ടി 95 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യ ബ​ജ​റ്റി​ൽ ട​ർ​ഫ് നി​ർ​മാ​ണ​ത്തി​ന് 23 ല​ക്ഷം രൂ​പ​യും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് തൊ​ഴു​ത്തി​ൽ റ​ബ​ർ മാ​റ്റ്, കൃ​ഷി​യി​ട​ങ്ങ​ളി​ലെ കാ​ട്ടു​പ​ന്നി ശ​ല്യം ത​ട​യു​ന്ന​തി​ന് സൗ​രോ​ർ​ജ​വേ​ലി എ​ന്നി​വ ന​ട​പ്പാ​ക്കാ​നും തു​ക ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക വി​ക​സ​ന​ത്തി​നും വി​പ​ണ​ന കേ​ന്ദ്രം തു​ട​ങ്ങു​ന്ന​തി​നും 65 ല​ക്ഷം രൂ​പ​യും മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നും ക്ഷീ​ര​വി​ക​സ​ന​ത്തി​നും 63 ല​ക്ഷം രൂ​പ​യും റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ഒ​രു​കോ​ടി 83 ല​ക്ഷം രൂ​പ​യും വി​ദ്യാ​ഭ്യാ​സ​ത്തി​നും യു​വ​ജ​ന​ക്ഷേ​മ​ത്തി​നും 42 ല​ക്ഷം രൂ​പ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ൾ​പ്പെ​ടെ ദാ​രി​ദ്ര ല​ഘൂ​ക​ര​ണ​ത്തി​ന് ഏ​ഴു കോ​ടി 25 ല​ക്ഷം രൂ​പ​യും ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്ക് നാ​ലു​കോ​ടി 30 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.

അം​ഗ​ൻ​വാ​ടി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​ര​ത്തി​നും പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​നു​മാ​യി 81 ല​ക്ഷം രൂ​പ​യും വ​യോ​ജ​ന പാ​ർ​ക്കി​ന് 10 ല​ക്ഷം രൂ​പ​യും വ​നി​ത​ക്ഷേ​മ​ത്തി​ന് 20 ല​ക്ഷം രൂ​പ​യും പ​ട്ടി​ക​ജാ​തി​ക്ഷേ​മ​ത്തി​ന് 30 ല​ക്ഷം രൂ​പ​യും പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സം, ലൈ​ബ്ര​റി​ക​ൾ, യു​വ​ജ​ന​ക്ഷേ​മം എ​ന്നി​വ​ക്ക് 20 ല​ക്ഷം രൂ​പ​യും വ​നി​ത​ക്ഷേ​മം കു​ടും​ബ​ശ്രീ ശാ​ക്തീ​ക​ര​ണം എ​ന്നി​വ​ക്ക് 51 ല​ക്ഷം രൂ​പ​യും ആ​രോ​ഗ്യം, പാ​ലി​യേ​റ്റീ​വ് എ​ന്നി​വ​ക്ക്‌ 54 ല​ക്ഷം രൂ​പ​യും തെ​രു​വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് 20 ല​ക്ഷം രൂ​പ​യും റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 33 ല​ക്ഷം രൂ​പ​യും ബ​ജ​റ്റി​ൽ നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്.

സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​യ ജ​ൽ​ജീ​വ​ൻ മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​തി​നും ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ അ​നു​ബ​ന്ധ നി​ർ​മി​തി​ക​ൾ​ക്കും സ്ഥ​ലം വാ​ങ്ങു​ന്ന​തി​നും വേ​ന​ൽ​ക്കാ​ല കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു​മാ​യി 72 ല​ക്ഷം രൂ​പ​യും ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യി 25 ല​ക്ഷം രൂ​പ​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

താ​മ​ര​ശ്ശേ​രി: പ​ഞ്ചാ​യ​ത്തി​ൽ 42,73,86,413 രൂ​പ വ​ര​വും 40,58,48,070 രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന വാ​ർ​ഷി​ക ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. കു​ടി​വെ​ള്ള​ത്തി​ന് അ​ര​ക്കോ​ടി രൂ​പ​യും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് 39.70 ല​ക്ഷ​വും നീ​ക്കി​വെ​ച്ചു. പൊ​തു​റോ​ഡു​ക​ൾ എ​ൻ.​ആ​ർ.​ഇ.​ജി.​എ​സ് ഒ​ന്ന​ര​ക്കോ​ടി​യും പൊ​തു​റോ​ഡു​ക​ൾ​ക്കാ​യി 55 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ക്കും. എം.​എ​ൽ.​എ ഫ​ണ്ടി​ലെ ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ന​വീ​ക​രി​ക്കും. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി 21.75 ല​ക്ഷ​വും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി 18 ല​ക്ഷ​വും കു​ടി​വെ​ള്ള അ​നു​ബ​ന്ധ നി​ർ​മി​തി​ക​ൾ​ക്കാ​യി 15 ല​ക്ഷ​വും കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ൾ​ക്കാ​യി നാ​ല് ല​ക്ഷ​വും മാ​റ്റി​വെ​ക്കും.

മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും ശു​ചി​ത്വ​ത്തി​നും 30.75 ല​ക്ഷ​വും ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ഒ​മ്പ​തു ല​ക്ഷ​വും വ​ക​യി​രു​ത്തി. കാ​ർ​ഷി​ക​മേ​ഖ​ല വി​ക​സ​ന​ത്തി​നാ​യി 34.8 ല​ക്ഷ​വും മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​ക്കാ​യി 40 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക് 32 ല​ക്ഷ​വും ശ്മ​ശാ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി 25 ല​ക്ഷം രൂ​പ​യും മാ​റ്റി​വെ​ക്കും. വൈ​സ് പ്ര​സി​ഡ​ന്റ് എം.​കെ. സൗ​ദ ബീ​വി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 2,15,38,343 രൂ​പ നീ​ക്കി​യി​രി​പ്പ് പ്ര​തീ​ക്ഷി​ക്കു​ന്ന അ​ന്തി​മ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജെ.​ടി. അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​ൻ.​ഡി. ജെ​യ്‌​സ​ൺ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ. ​അ​ര​വി​ന്ദ​ൻ, എം.​ടി. അ​യ്യൂ​ബ് ഖാ​ൻ, കെ. ​മ​ഞ്ജി​ത, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgetGram Panchayats
News Summary - Budget was presented in Panchayats
Next Story