വെസ്റ്റ്ഹില്ലിലെ കെട്ടിടനിര്‍മാണ കുരുക്ക്: കോര്‍പറേഷനെതിരെ ബി.ജെ.പി
text_fieldsകോഴിക്കോട്: വെസ്റ്റ്ഹില്‍ പട്ടാള ബാരക്സിന് സമീപത്ത് കെട്ടിടനിര്‍മാണത്തിന് അനുമതി ലഭിക്കാത്തതിെൻറ ഉത്തരവാദിത്തം കോഴിക്കോട് കോര്‍പറേഷനാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് വി.കെ. സജീവന്.
2016ലെ പ്രതിരോധ മന്ത്രാലയത്തിെൻറ ഉത്തരവ് പ്രകാരം 149 അതിസുരക്ഷാമേഖലകളിൽ കേരളത്തില്‍ ഒന്നുപോലുമില്ല. 10 മീറ്റര്‍ കഴിഞ്ഞാല്‍ എന്‍.ഒ.സി വേണ്ടിവരുന്ന 193 പ്രതിരോധകേന്ദ്രങ്ങളുടെ പട്ടികയിലും കണ്ണൂർ മാത്രമാണുള്ളത്. കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള പ്രതിരോധകേന്ദ്രങ്ങളില്‍ ഈ നിയമം ബാധകമല്ലെന്ന് സജീവൻ വാർത്തസേമ്മളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം കോര്പറേഷനിൽപെട്ട പാങ്ങോട് സൈനിക കേന്ദ്രത്തിൽ 10 മീറ്റര്‍ കഴിഞ്ഞാല്‍ കെട്ടിടനിര്‍മാണത്തിന് അനുമതി ലഭിക്കാത്ത വിഷയമില്ല. കേരളത്തിലെ എല്ലാ കോര്‍പറേഷനും കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് റൂള്‍ 2019 അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. വെസ്റ്റ്ഹില്ലിൽ കെട്ടിടനിര്‍മാണത്തിന് അനുമതി നിഷേധിക്കുന്നത് കോഴിക്കോട് കോര്‍പറേഷനാണ്.
കോര്പറേഷന് ഈ വിഷയത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തിങ്കളാഴ്ച രാവിലെ കോര്പറേഷന് ഓഫിസിന് മുന്നില്‍ സത്യഗ്രഹം നടത്തും.
വാര്‍ത്തസമ്മേളനത്തില്‍ ബി.ജെ.പി ജില്ല ഉപാധ്യക്ഷന്‍ കെ.വി. സുധീര്‍, ജില്ല സെക്രട്ടറിമാരായ ഇ. പ്രശാന്ത്കുമാര്‍, നവ്യ ഹരിദാസ്, നോര്‍ത്ത് മണ്ഡലം പ്രസിഡൻറ് കെ. ഷൈബു എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.