Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ റൂ​ട്ടി​ലെ ബ​സു​ക​ളു​ടെ മി​ന്ന​ൽ വേ​ഗ​ത്തി​ന് പൂ​ട്ടി​ടും

text_fields
bookmark_border
കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ റൂ​ട്ടി​ലെ ബ​സു​ക​ളു​ടെ മി​ന്ന​ൽ വേ​ഗ​ത്തി​ന് പൂ​ട്ടി​ടും
cancel

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മി​ന്ന​ൽ വേ​ഗ​വും മ​ത്സ​ര ഓ​ട്ട​വും നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി പൊ​ലീ​സ്. ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​വും അ​പ​ക​ട​വും തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി പൊ​ലീ​സ് രം​ഗ​ത്തു​വ​ന്ന​ത്. വി​ഷ​യ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജൂ​നാ​ഥി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സ് ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​താ​യി ക​ണ്ണൂ​ർ റേ​ഞ്ച് ഡി.​ഐ.​ജി അ​റി​യി​ച്ചു.

ദേ​ശീ​യ​പാ​ത പ​രി​ധി​യി​ലു​ള്ള എ​ല്ലാ പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ​മാ​ർ​ക്കും ഹൈ​വേ പൊ​ലീ​സ്, ഇ​ന്റ​ർ​സെ​പ്റ്റ​ർ, ട്രാ​ഫി​ക് യൂ​നി​റ്റു​ക​ൾ എ​ന്നി​വ​ക്കു​മാ​ണ് ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ദേ​ശീ​യ​പാ​ത​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി പൊ​ലീ​സി​ന്റെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കും. പ​ട്രോ​ളി​ങ്ങി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ യാ​ത്ര​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ സ​ർ​വി​സ് ന​ട​ത്തി​യാ​ൽ ബ​ന്ധ​പ്പെ​ട്ട എ​സ്.​എ​ച്ച്.​ഒ​മാ​രും ന​ട​പ​ടി​യെ​ടു​ക്കും.

കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം പ​രി​ശോ​ധി​ക്കാ​ൻ എ​ല​ത്തൂ​രി​ൽ ബ​സ് പ​ഞ്ചി​ങ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്കാ​ൻ കോ​ഴി​ക്കോ​ട് സി​റ്റി​യി​ൽ ഒ​രു ഇ​ന്റ​ർ​സെ​പ്റ്റ​ർ വാ​ഹ​ന​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കും.

ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ലു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ അ​മി​ത​വേ​ഗ​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ റൂ​ട്ടി​ൽ ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​നാ​ൽ കു​രു​ക്കി​ൽ​പെ​ട്ട് ബ​സു​ക​ൾ ഒ​രു​മി​ച്ചാ​വു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ് മി​ന്ന​ൽ വേ​ഗ​ത്തി​ൽ പോ​കു​ന്ന​ത്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടൂ​ത​ൽ ബ​സ​പ​ക​ട​ങ്ങ​ളു​ണ്ടാ​വു​ന്ന​ത് ക​ണ്ണൂ​ർ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BusSpeedKozhikode News
News Summary - Bus speed Kozhikode-Kannur route will be blocked soon
Next Story