ബസുകൾ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്; സ്റ്റോപ്പുകളിൽ യാത്രക്കാരുടെ കാത്തുനിൽപ്
text_fieldsകോഴിക്കോട്: സ്വകാര്യ ബസുകൾ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. ജില്ലയിൽ 40ഓളം ബസുകളെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉപയോഗിക്കുന്നത്. ഞായർ മുതൽ ബുധൻവരെ നാലു ദിവസത്തേക്കാണിത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പോളിങ് സാമഗ്രികൾ തിരിച്ചേൽപ്പിക്കുംവരെയാണ് ബസുകൾ വിട്ടുകൊടുക്കേണ്ടത്. ഇതോടെ ആളുകൾ യാത്രാസൗകര്യത്തിനായി ബുദ്ധിമുട്ടുകയാണ്.
രാവിെല മുതൽ ബസ്സ്റ്റോപ്പുകളിൽ യാത്രക്കാരുടെ തിരക്കാണ്. ഉള്ള ബസുകളിൽനിന്ന് യാത്രചെയ്യാൻപോലും പറ്റാത്തവിധത്തിൽ തിരക്ക് വർധിക്കുകയും ചെയ്തു. മൊഫ്യൂൽ ബസ്സ്റ്റാൻഡ്, പാളയം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളെല്ലാം ബസുകളില്ലാതെ ട്രാക്കുകൾ ഒഴിഞ്ഞു കിടക്കുന്നു. സ്വകാര്യ ബസുകളുടെ കുറവ് പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസ് നടത്തുന്നുണ്ട്. എന്നാൽ, െക.എസ്.ആർ.ടി.സി സർവിസ് കുറവുള്ള ഇടങ്ങളിൽ ആളുകൾ യാത്രക്ക് ബുദ്ധിമുട്ടുകയാണ്.
ഓരോ ബസുടമയും സ്വന്തം ഉത്തരവാദിത്തത്തിൽ തന്നെ വാഹനം വിട്ടുകൊടുക്കുകയാണെന്ന് ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹി രാധാകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ തവണ വിട്ടുകൊടുത്ത വാഹനങ്ങളിൽ പലതിനും ഇതുവരെയും ചെലവു തുക ലഭിച്ചിട്ടില്ല. വാഹനം വിട്ടുകൊടുത്തില്ലെങ്കിൽ അത് കേസാവുകയും മറ്റും ചെയ്യും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തുക കൃത്യമായി നൽകാൻ അധികൃതർ തയാറാകണമെന്ന് ബസുടമകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.