Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപയ്യോളിയിൽ വ്യാപാരിയെ...

പയ്യോളിയിൽ വ്യാപാരിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

text_fields
bookmark_border
പയ്യോളിയിൽ വ്യാപാരിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി
cancel
camera_alt

ഗീതാനന്ദൻ

പയ്യോളി (കോഴിക്കോട്): പയ്യോളി ടൗണിൽ പേരാമ്പ്ര റോഡിലെ ഗോൾഡ് കവറിങ് സ്ഥാപന ഉടമയും പൊയിൽക്കാവ് സ്വദേശിയുമായ ചിറ്റയിൽ താഴെ ഗീതാനന്ദനെ (52) ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 7.45ഓടെ പയ്യോളി പെരുമാൾപുരത്തെ പുലിറോഡിന് സമീപമുള്ള റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ഷീജ. പിതാവ്: പരേതനായ സി. ഗോപാലൻ നായർ. മാതാവ്: കാർത്ത്യാനിയമ്മ. സഹോദരങ്ങൾ : രാജൻ (റിട്ട. അധ്യാപകൻ) , രാധാകൃഷ്ണൻ (വിശാഖപട്ടണം), രാജീവൻ (അധ്യാപകൻ, ചേമഞ്ചേരി കൊളക്കാട് യു.പി. സ്കൂൾ).

പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode News
News Summary - Businessman found dead after being hit by train in Payyoli
Next Story