വ്യവസായികളെ ഭീഷണിപ്പെടുത്തിയ സംഭവം: ബെൻസ് കാറിലെത്തിയ 'മാവോവാദികൾ'
text_fieldsകോഴിക്കോട്: മാവോവാദികളുെട പേരിൽ വ്യവസായികളെ ഭീഷണിപ്പെടുത്തിയ കേസിൽ ജില്ല ക്രൈംബ്രാഞ്ച് പ്രതികളെ പിടികൂടിയത് വളരെപെട്ടെന്ന്. ചുണ്ടയിൽ പോസ്റ്റ് ഓഫിസിലാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായ പൊലീസ് ഈ ഭാഗത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പിന്നിൽ മാവോവാദികളെല്ലന്ന നിഗമനത്തിലെത്തുകയായിരുന്നു. ഇവർ ബെൻസ് കാറിൽ എത്തുന്ന സി.സി ടി.വി ദൃശ്യം കിട്ടിയിരുന്നു.
കാറിെൻറ ഉടമയെ കണ്ടെത്തിയതോടെയാണ് ഇതു വാടകക്കെടുത്തവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്.പൊലീസ് പിടിക്കപ്പെടാതിരിക്കാനാണ് ചുണ്ടയിൽ പോസ്റ്റ് ഓഫിസ് തെരഞ്ഞെടുത്തതെങ്കിലും കാറിലെത്തിയത് വിനയാകുമെന്ന് ഇവരും കരുതിയില്ല. പാറോപ്പടിയിൽനിന്ന് സ്വിഫ്റ്റ് കാറിൽ പോയ ഹബീബ് തമാരശ്ശേരിയിൽ ഷാജഹാനെ കണ്ടുമുട്ടുേമ്പാൾ കാറും മാറ്റുകയായരിന്നു.
ഇതിെൻറയെല്ലാം സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹബീബിനെ സിവിൽ സ്റ്റേഷനടുത്തുനിന്ന് കസ്റ്റഡിയിലെടുത്തതോടെ ഹാജഹാൻ ഗോവയിലേക്ക് കടന്നെങ്കിലും ഇദ്ദേഹത്തെ പിന്നീട് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹബീബിെൻറ ഓഫിസിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.