പരാതിക്കാരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കാലിക്കറ്റ് സിൻഡിക്കേറ്റ്
text_fieldsകോഴിക്കോട്: കോപ്പിയടിച്ച് പിഎച്ച്.ഡി നേടിയെന്നാരോപിച്ച് റഷ്യൻ ആൻഡ് കംപാരറ്റിവ് ലിറ്ററേചർ പഠന വകുപ്പിലെ അസി. പ്രഫസർ ശ്രീകല മുല്ലശ്ശേരിക്കെതിരെ പരാതി നൽകിയ ഡോ. ആൻസി ബായ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കാലിക്കറ്റ് സർവകലാശാല. ശ്രീകലയെ അസി. പ്രഫസറായി നിയമിച്ചതിനെതിരെയാണ് ഡോ. ആൻസി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് സർവകലാശാലക്ക് കൈമാറുകയായിരുന്നു. വ്യാഴാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് പരാതിക്കാരിക്കെതിരെ അന്വേഷണം നടത്തുമെന്ന വിചിത്ര തീരുമാനമെടുത്തത്. നേരത്തേ മൂന്നംഗ സമിതി കോപ്പിയടി ആരോപണം ശരിവെച്ചിരുന്നു. സോഫ്റ്റ്വെയറിലെ കണ്ടെത്തലിലും ശ്രീകലയുടെ കോപ്പിയടി തെളിഞ്ഞതായി ഡോ. ആൻസി ബായ് പരാതിയിൽ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിക്കെതിരെ ഏതുതരം അന്വേഷണമാണ് നടത്തുകയെന്ന് വ്യക്തമല്ല.
ന്യൂനപക്ഷ അംഗീകാരമില്ലാത്ത എയ്ഡഡ് കോളജുകളിൽ അധ്യാപക-അനധ്യാപക സംവരണ രീതി മാറ്റുന്നതിനെക്കുറിച്ച് സർക്കാറിെൻറ അഭിപ്രായം തേടാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. കോമേഴ്സ് ആൻഡ് മാനേജ്മെൻറ് സ്റ്റഡീസിലെ നാല് തസ്തികകൾ മാനേജ്മെൻറ് വിഭാഗത്തിൽ അധ്യാപകർക്ക് നീക്കിവെക്കണമെന്ന ഡിപ്പാർട്മെൻറ് കൗൺസിൽ ശിപാർശ സിൻഡിക്കേറ്റ് നിരസിച്ചു. കൗൺസിലിെനതിരെ അന്വേഷണം നടത്തും.
എയ്ഡഡ് കോളജുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന് അയച്ച ചട്ടങ്ങളിൽ ഭേദഗതി ഭേദഗതികൾ ആവശ്യപ്പെട്ട് ഗവർണർ തിരിച്ചയച്ച പശ്ചാത്തലത്തിൽ നിയമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. സർവകലാശാലയുടെ 2020-21 വർഷത്തെ കരട് വാർഷിക കണക്കുകൾ സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചു. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റും അംഗീകരിച്ചു. 1995 മുതൽ നടത്തുന്ന ഒറ്റത്തവണ സപ്ലിമെൻററി പരീക്ഷയുടെ പരമാവധി അടക്കേണ്ട ഫീസ് 15,000 രൂപയായി നിശ്ചയിച്ചു. ജി. ശങ്കരപ്പിള്ള ചെയർ സ്ഥാപിക്കാനും തീരുമാനമായി.
പരീക്ഷ ഭവനിലെ ഉദ്യോഗസ്ഥന് മർദനമേറ്റത് സംബന്ധിച്ചുള്ള അന്വേഷണ കമ്മിറ്റി റിപ്പോർട്ട് സിൻഡിക്കേറ്റിൽ സമർപ്പിച്ചു.മാർക്ക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ, രഹസ്യസ്വഭാവമുള്ള ഫയലുകൾ എന്നിവയുള്ള സെക്ഷനിൽ ൈകയേറ്റം ചെയ്യുകയും കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയും ചെയ്ത വിദ്യാർഥികളുടെ നടപടികൾ ശിക്ഷാർഹമാണെന്ന് ശിപാർശയിൽ പറയുന്നു. കോളജുകളിലെ സീറ്റ് പുനഃക്രമീകരണം പ്രവേശന സമയത്ത് നടത്താവുന്നതാണെന്നും യോഗം തീരുമാനിച്ചു. സർവകലാശാലയിൽ പുതുതായി ആരംഭിക്കാവുന്ന കോഴ്സുകളെ കുറിച്ച് കോഴ്സ് ആൻഡ് റിസർച് സ്റ്റാൻഡിങ് കമ്മിറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. പിഎച്ച്.ഡി പ്രവേശനത്തിൽ നിലവിലുള്ള സംവരണ രീതി തുടരാനും തീരുമാനിച്ചു.ഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയും ചെയ്ത വിദ്യാർഥികളുടെ നടപടികൾ ശിക്ഷാർഹമാണെന്ന് ശിപാർശയിൽ പറയുന്നു. കോളജുകളിലെ സീറ്റ് പുനഃക്രമീകരണം പ്രവേശന സമയത്ത് നടത്താവുന്നതാണെന്നും യോഗം തീരുമാനിച്ചു. സർവകലാശാലയിൽ പുതുതായി ആരംഭിക്കാവുന്ന കോഴ്സുകളെ കുറിച്ച് കോഴ്സ് ആൻഡ് റിസർച് സ്റ്റാൻഡിങ് കമ്മിറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. പിഎച്ച്.ഡി പ്രവേശനത്തിൽ നിലവിലുള്ള സംവരണ രീതി തുടരാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.