ഇന്നാണ് അരങ്ങുണരും നാള്
text_fieldsതേഞ്ഞിപ്പലം: കനകച്ചിലങ്കകള്‍ കടമിഴിക്കോണുകളില്‍ സ്വപ്നം നിറക്കുന്ന കലയുടെ കാഴ്ചകള്‍ കാണാം. ഒന്നിച്ച് ആവേശത്തേരിലേറാം. വരൂ... ഇന്നാണ് അരങ്ങുണരും നാള്. താളവും മേളയും നിറക്കാഴ്ചകളുമായി ഇനിയാണ് കലയുടെ പൂരം. ഇന്റർസോണിലെ സ്റ്റേജിന മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകുന്നതോടെ കലോത്സവ നഗരിയായ കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് സജീവമാകും.
വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയോടെയാണ് കലോത്സവ നഗരി സ്റ്റേജിന മത്സരങ്ങള്‍ക്ക് ഒരുങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് പ്രധാനവേദിയായ ‘സോഷ്യലിസ’ത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. സിനിമ അഭിനേതാക്കളായ അപ്പാനി ശരത്, അനാര്‍ക്കലി മരക്കാര്‍, മഖ്ബൂല്‍ സല്മാന് എന്നിവർ പങ്കെടുക്കും.
സോഷ്യലിസം, സെക്കുലറിസം, ഡെമോക്രസി, ഡൈവേഴ്സിറ്റി, ഫെഡറലിസം എന്നീ പേരുകളിലുള്ള അഞ്ച് വേദിയിലായാണ് കലോത്സവം. വ്യാഴാഴ്ച വൈകീട്ട് സാംസ്കാരിക ഘോഷയാത്ര നടന്നു. ഭരണഘടനയെ കാവിവത്കരിക്കുന്ന സംഘ്പരിവാറിന്റെ നെറികേടുകളെ ദൃശ്യവത്കരിച്ചും കലാരൂപങ്ങളെ അണിനിരത്തിയുമായിരുന്നു ഘോഷയാത്ര.
േപ്രാ-വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, സര്‍വകലാശാല യൂനിയന്‍ ചെയര്പേഴ്സൻ ടി. സ്നേഹ, സെനറ്റ് അംഗങ്ങളായ വി.എസ്. നിഖില്‍, ഡോ. കെ. മുഹമ്മദ് ഹനീഫ, സിന്‍ഡിക്കേറ്റ് അംഗം ഡോ. ടി.പി. വസുമതി, താജുദ്ദീന്, യൂനിയന്‍ ജനറല്‍ സെക്രട്ടറി ടി.എ. മുഹമ്മദ് അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഘോഷയാത്ര സമാപിച്ചത്. തുടർന്ന് കാമ്പസിലെ വിദ്യാർഥിനികള്‍ സര്‍വകലാശാല സ്റ്റുഡന്റ്സ് ട്രാപ്പില്‍ തിരുവാതിര അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.