കാലിക്കറ്റ് സർവകലാശാല വിവരാവകാശ നിയമം ദുർവ്യാഖ്യാനം ചെയ്തതായി വിവരാവകാശ കമീഷണർ
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാല വിവരാവകാശ നിയമം ദുർവ്യാഖ്യാനം ചെയ്തതായി സംസ്ഥാന വിവരാവകാശ കമീഷൻ. സർവകലാശാല പഠന വകുപ്പുകളിലെ അധ്യാപക നിയമനത്തെക്കുറിച്ച് വിവരം തേടിയ അധ്യാപികക്ക് ഇൻഡക്സ് മാർക്ക് ഉൾപ്പെടെയുള്ള നൽകാൻ കഴിയുന്ന വിവരങ്ങൾ േപാലും നൽകിയില്ലെന്നും മുഖ്യ വിവരാവകാശ കമീഷണർ ഡോ. വിശ്വാസ് മേത്ത ഉത്തരവിൽ പറഞ്ഞു.
വിദ്യാഭ്യാസ പഠനവകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ ചാവശ്ശേരി 19ാം മൈൽ സ്വദേശിനി ഡോ. എം.പി. ബിന്ദു നൽകിയ അപ്പീലിലാണ് വിവരാവകാശ കമീഷെൻറ ഉത്തരവ്. സർവകലാശാല വീണ്ടും മറുപടി നൽകണമെന്നും തൃപ്തികരമല്ലെങ്കിൽ ഹരജിക്കാരിക്ക് അപ്പീൽ നൽകാമെന്നും ഉത്തരവിൽ പറയുന്നു.
വിവരം നൽകിയാൽ ഇൻറർവ്യു ബോർഡ് അംഗങ്ങളുടെ ജീവനും ശാരീരിക സുരക്ഷിതത്വത്തിനും ഭീഷണിയാകുമെന്ന ദുർവ്യാഖ്യാനത്തോടെയുള്ള മറുപടിയായിരുന്നു ചില ചോദ്യങ്ങൾക്ക് സർവകലാശാലയിൽനിന്ന് ലഭിച്ചത്. ആഭ്യന്തര സുരക്ഷയെ അടക്കം ബാധിക്കുന്ന വിഷയങ്ങളിൽ മറുപടി നൽകാനാവില്ലെന്ന 2005ലെ വിവരാവകാശ നിയമത്തിലെ 8 (1) ഡി,ജി വകുപ്പുകളാണ് സർവകലാശാല വളച്ചൊടിച്ചത്.
അധ്യാപക നിയമനത്തിൽ അഭിമുഖത്തിന് മാർക്ക് ലഭിച്ചതിെൻറ മാനദണ്ഡവും സംവരണക്രമം നിശ്ചയിച്ചതിനെക്കുറിച്ചും ഡോ. ബിന്ദു ചോദ്യമുന്നയിച്ചിരുന്നു. മൂന്ന് െസറ്റ് അപേക്ഷയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ സർവകലാശാലയിൽ നൽകിയത്.
കൃത്യമായ വിവരമില്ലാത്തതിനാൽ അപ്പീൽ നൽകിയിട്ടും രജിസ്ട്രാർ മറുപടി കൊടുത്തിെല്ലന്നും ആക്ഷേപമുണ്ട്. അതേസമയം, നിയമപരമായി നൽകാൻ കഴിയുന്ന രേഖകൾ ഈ മാസം പത്തിനകം നൽകണമെന്നാണ് ഉത്തരവെങ്കിലും ഇതുവരെ കിട്ടിയില്ലെന്ന് ബിന്ദു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.