ഉണ്ണികുളത്ത് സ്ഥാനാര്‍ഥികളായി; ഇനി ചൂടേറിയ പോരാട്ടം
text_fieldsഎകരൂല്‍: ഉണ്ണികുളം പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വള്ളിയോത്ത് 15ാം വാര്‍ഡില്‍ ഇരുമുന്നണികളുടെയും സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞതോടെ ഇനി ചൂടേറിയ പോരാട്ടം.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗിലെ ഒ.എം. ശശീന്ദ്രന്, എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി കെ.വി. പുഷ്പരാജന്‍ എന്നിവരാണ് വരണാധികാരി ശശിധരൻ മുമ്പാകെ നാമനിര്‍ദേശപത്രിക സമർപ്പിച്ചത്. ഇതോടെ ഇരുമുന്നണി സ്ഥാനാര്‍ഥികളും പ്രചാരണ രംഗത്ത് സജീവമായി.
ബി.ജെ.പി സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുക. എസ്.സി ജനറല്‍ സംവരണ വാര്‍ഡായ വള്ളിയോത്ത് കഴിഞ്ഞതവണ വിജയിച്ച മുസ്ലിംലീഗിലെ ഇ. ഗംഗാധരന് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഇരു മുന്നണികൾക്കും തുല്യ സീറ്റുകളുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫിലെ ഏറാടിയിൽ ഇന്ദിര പ്രസിഡൻറും എൽ.ഡി.എഫിലെ നിജിൽ രാജ് വൈസ് പ്രസിഡൻറുമാണ്.
ആകെയുള്ള 23 വാർഡുകളിൽ യു.ഡി.എഫ് 10, എൽ.ഡി.എഫ് 10, ബി.ജെ.പി 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഈ വാര്‍ഡില്‍ ഒഴിവു വന്നതോടെ യു.ഡി.എഫിന് ഒമ്പതും എല്‍.ഡി.എഫിന് 10 ഉം അംഗങ്ങളായി.
വള്ളിയോത്ത് വാർഡിൽ ആര് ജയിച്ചാലും അവിശ്വാസത്തിലൂടെ നിലവിലുള്ള പ്രസിഡൻറിനെ പുറത്താക്കാൻ മൂന്ന് അംഗങ്ങളുള്ള ബി.ജെ.പിയുടെ നിലപാട് നിർണായകമാവും.
453 വോട്ടിെൻറ ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ഥി ഈ വാര്‍ഡില്‍ വിജയിച്ചത്. വെള്ളിയാഴ്ച വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ശനിയാഴ്ച നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. ഡിസംബർ ഏഴിന് വോട്ടെടുപ്പും എട്ടിന് വോട്ടെണ്ണലും നടക്കും.
രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന വോട്ടെടുപ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.