പുതുവത്സര ദിനത്തിലെ തർക്കം: എസ്.െഎ ഉള്‍പ്പെടെ ആറു പൊലീസുകാര്‍ക്കെതിരെ കേസ്
text_fieldsവടകര: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കേക്ക് മുറിക്കുന്നതിനിടെ വീട്ടില്‍ അതിക്രമിച്ചുകയറിയെന്ന പരാതിയില്‍ ചോമ്പാല പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്.ഐയുള്‍പ്പെടെ ആറുപേര്‍ക്കെതിരെ വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തു. ചോമ്പാല പൊലീസ് സ്റ്റേഷനിലെ മുന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.വി. പ്രശോഭ്, എസ്.ഐ. അബ്ദുള്‍ സലാം, എ.എസ്.ഐ മനോജ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷാജി, വിശ്വനാഥന്, രതീഷ് പടിക്കല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
സി.പി.എം പ്രവര്‍ത്തകരായ ചെറുപ്പക്കാരെ അറസ്റ്റുചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. സി.പി.എം നേതൃത്വം ചോമ്പാല പൊലീസിെൻറ നടപടിയില്‍ പ്രതിഷേധിച്ച് പരസ്യമായി രംഗെത്തത്തിയിരുന്നു. വാക്കുതര്ക്കത്തിെൻറ വിഡിയോ സമൂഹ മാധ്യമത്തിലുള്പ്പെടെ പ്രചരിച്ചിരുന്നു. എസ്.ഐ പ്രശോഭിനെ പെരുവണ്ണാമൂഴി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലുള്പ്പെടെ പെടുത്തിയതിെൻറ ഭാഗമായാണ് സ്ഥലം മാറ്റമെന്ന് പറയുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു സ്ത്രീകളും കുട്ടികളും കേക്ക് മുറിക്കുന്നതിനിടെ ചോമ്പാല മുന്‍ എ.ഇ.ഒ ഓഫിസിനു സമീപത്തെ വീട്ടില്‍ പൊലീസ് അതിക്രമിച്ചുകയറി അക്രമം നടത്തിയെന്നും അലങ്കോല പ്പെടുത്തിയെന്നുമുള്ള മാവുള്ളതില്‍ അഖില, രാജി എന്നിവരുടെ പരാതി പ്രകാരമാണ് കോടതി കേസെടുത്തത്. പരാതി ഫയലില്‍ സ്വീകരിച്ച കോടതി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.