പരീക്ഷ എഴുതാന്‍ പ്രിന്‍സിപ്പൽ തടസ്സം നിന്ന സംഭവത്തിൽ കേസെടുത്തു
text_fieldsവടകര: കോഓപറേറ്റിവ് ആര്‍ട്സ് കോളജിലെ ബി.എ ഇംഗ്ലീഷ് അവസാനവര്‍ഷ വിദ്യാര്‍ഥിക്ക് പരീക്ഷയെഴുതാന്‍ തടസ്സംനിന്ന പ്രിന്‍സിപ്പലിെൻറ നടപടിയില്‍ മനുഷ്യാവകാശ കമീഷന് കേസെടുത്തു.
കോളജ് വിദ്യാര്‍ഥിയും മണിയൂര്‍ മുടപ്പിലാവില്‍ സ്വദേശിയുമായ ആര്. അരുണ്‍ഘോഷ് നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇക്കഴിഞ്ഞ 15നാണ് അരുണ്‍ ഘോഷിനെ കോളജ് അധികൃതര്‍ പരീക്ഷ എഴുതുന്നതിൽനിന്ന് തടഞ്ഞത്. നേരേത്ത ചിക്കന്‍പോക്സ് പിടിപെട്ട് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി അസുഖം ഭേദമായി ദിവസങ്ങള്‍ കഴിഞ്ഞശേഷമാണ് പരീക്ഷ എഴുതാനെത്തിയത്.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുള്ളൂവെന്നായിരുന്നു പ്രിന്‍സിപ്പലിെൻറ വിശദീകരണം. ഇതേതുടര്‍ന്ന്, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഘെരാവോ ചെയ്തിരുന്നു. വടകര പൊലീസിെൻറ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു. ഇതിനുശേഷമാണ്, വിദ്യാര്‍ഥി മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.