സി.ബി.എസ്.ഇ സ്കൂളുകളും സജ്ജമായി; ആശങ്ക ബാക്കി
text_fieldsകോഴിക്കോട്: ആശങ്കകളും സംശയങ്ങളും ബാക്കിയാണെങ്കിലും പൊതുവിദ്യാലയങ്ങൾ തുറക്കുന്നതിെനാപ്പം സി.ബി.എസ്.ഇ അൺ എയ്ഡഡ് സ്കൂളുകളും പ്രവർത്തനത്തിന് സജ്ജം. സർക്കാറിെൻറ അന്തിമ മാർഗനിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ് മാനേജ്മെൻറുകൾ.
ഒന്നരവർഷമായി ഓൺലൈൻ ക്ലാസിലുള്ള വിദ്യാർഥികൾ സ്കൂളിലെത്താൻ ഏറെ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ഓൺലൈൻ ക്ലാസുകൾ മടുത്തതായി കുട്ടികൾ സമ്മതിക്കുന്നു. എന്നാൽ, മധ്യവേനലവധി കഴിഞ്ഞ് തുറക്കുന്നതുപോലെ എളുപ്പമാകില്ല കോവിഡിന് ശേഷമുള്ള പ്രവേശനം. രക്ഷിതാക്കൾക്കും സ്കൂൾ മാനേജ്മെൻറുകൾക്കും കാര്യങ്ങൾ എളുപ്പമാകില്ല. രക്ഷിതാക്കളുടെ കീശ കീറുന്നരീതിയിലുള്ള നിർദേശങ്ങൾ തിരിച്ചടിയാകും. ബസിലും ഓട്ടോകളിലും വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കുന്നതോടെ ചെലവ് വർധിക്കും. നിലവിലുള്ള ഒരു ബസിന് പകരം മൂന്ന് ബസ് വേണ്ടിവരും. ഒരു ക്ലാസിലെ വിദ്യാർഥികൾക്ക് വരാൻ മാത്രം രണ്ട് ചെറിയ ബസ് വേണ്ടിവരും.
ഓേട്ടാകളിൽ രണ്ട് കുട്ടികളെ മാത്രം അനുവദിച്ചാൽ വൻതുക പ്രതിമാസം വേണ്ടിവരും. ഒന്നര വർഷം മുമ്പുള്ളതിനേക്കാൾ ഡീസലിനും പെട്രോളിനും വില കുതിച്ചുയർന്നതിനാൽ യാത്രക്കൂലിയും ഉയരും. മിക്ക സി.ബി.എസ്.ഇ– അൺ എയ്ഡഡ് സ്കൂളുകളും കോവിഡ് കാലത്ത് നിരവധി അധ്യാപകരെ പിരിച്ചുവിട്ടിരുന്നു. ഓഫ്ലൈൻ ക്ലാസുകൾ തുടങ്ങുേമ്പാൾ അധ്യാപകരുടെ എണ്ണം കൂട്ടേണ്ടിവരും. സർക്കാറും വിദ്യാഭ്യാസവകുപ്പും മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തയാറാണെന്ന് പ്രൈവറ്റ് മാനേജ്മെൻറ് സ്കൂൾസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകളിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് അസോസിയേഷെൻറ അഭിപ്രായം.
ക്ലാസ് രജിസ്റ്ററിലെ ക്രമനമ്പർ പ്രകാരം ഒന്നിടവിട്ട് പകുതിവീതം വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ അവസരമൊരുക്കണമെന്നും അസോസിയേഷൻ നിർദേശിച്ചിട്ടുണ്ട്.
പ്രോട്ടോകോൾ അവസനിക്കുന്നതുവരെ ആഴ്ചയിലെ പ്രവൃത്തിദിവസം ശനിയാഴ്ച ഉൾപ്പെടെ ആറ് ദിവസമായി പുനഃക്രമീകരിക്കണമെന്നും പ്രൈവറ്റ് മാനേജ്മെൻറ് സ്കൂൾസ് അസോസിയേഷൻ ആവശ്യപ്പെടുന്നു. മലബാർ സഹോദയയുെട കീഴിലുള്ള നൂറോളം സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെ യോഗം വ്യാഴാഴ്ച ചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.