സ്കൂട്ടറിനൊപ്പം ബൈക്കിൽ സഞ്ചരിച്ച് നഗരസഭ കൗൺസിലറുടെ മാല കവർന്നു
text_fieldsരാമനാട്ടുകര: സ്കൂട്ടറിനൊപ്പം ബൈക്കിൽ സഞ്ചരിച്ച് നഗരസഭ കൗൺസിലറുടെ മാല കവർന്നു. മുൻ രാമനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഗീതയുടെ രണ്ടര പവന്റെ സ്വർണ്ണമാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം അപഹരിച്ചത്. ഫാറൂഖ് കോളജ് - രാമനാട്ടുകര റോഡിൽ കുറ്റൂളങ്ങാടിക്ക് സമീപം ഹോമിയോ ആശുപത്രിക്ക് മുൻവശത്തെ റോഡിൽ വെച്ചാണ് സംഭവം.
സ്ക്കൂട്ടർ ഓടിച്ചു വരികയായിരുന്ന ഗീതയെ പിറകിൽ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം മറികടക്കുന്നതിനിടയിൽ സ്കൂട്ടർ വേഗത കുറച്ച തക്കം നോക്കി ഞൊടിയിടയിൽ സമാന്തരമായി ബൈക്ക് സ്കൂട്ടറിന് തൊട്ടുരുമ്മി സഞ്ചരിച്ച് പിറകിലിരിക്കുന്ന യുവാവ് കഴുത്തിന് പിറകിൽ സ്വർണ്ണമാല എന്തോ ഉപകരണം ഉപയോഗിച്ച് പൊട്ടിച്ചെടുക്കുകയും നിമിഷ നേരം കൊണ്ട് രക്ഷപ്പെടുകയായിരുന്നെന്നും ഗീത പറഞ്ഞു. ഒന്നു തിരിഞ്ഞു നോക്കുേമ്പാഴേക്കും മാലയുമായി സംഘം അമിതവേഗതയിൽ ഓടിമറഞ്ഞു. ഇതു സംബന്ധിച്ച് ഫറോക്ക് പൊലീസിൽ പരാതി നൽകി. സമീപത്തെ സി.സി.ടി.വി. പരിശോധിച്ചതിൽ നിന്നും രണ്ട് യുവാക്കളാണെന്ന് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.