ചാലപ്പുറം വാര്‍ഡിലെ അടച്ചിടല്‍; നടപടി പുനഃപരിശോധിക്കണമെന്ന് ആര്‍.ആര്‍.ടി
text_fieldsകോഴിക്കോട്: ചാലപ്പുറം വാര്‍ഡിലെ കുണ്ടുങ്ങല്‍ പ്രദേശമടങ്ങുന്ന ജനവാസ മേഖല ചട്ടങ്ങള്‍ പാലിക്കാതെ കണ്ടെയ്ൻമെൻറ് സോണാക്കി മാറ്റിയ കലക്ടറുടെ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് ആര്‍.ആര്‍.ടി കമ്മിറ്റി. ഞായറാഴ്ച രാവിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ ആരാഞ്ഞ കലക്ടര്‍ പ്രദേശമാകെ കണ്ടെയ്ൻമെൻറ് സോണാക്കി അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്നാല്‍ പ്രദേശത്തെ ആര്‍.ആര്‍.ടി. അംഗങ്ങളെയോ കോര്‍പ്പറേഷന്‍ കൗണ്‍സിലറെയോ അറിയിക്കാതെയുള്ള കലക്ടറുടെ അടച്ചു പൂട്ടല്‍ നടപടി ജനാധിപത്യ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ആര്‍.ആര്‍.ടി. കമ്മിറ്റിയും, പ്രദേശത്തെ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും രാഷ്ട്രീയ പ്രതിനിധികളും യോഗം ചേര്‍ന്ന് കലക്ടറുടെ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
കഴിഞ്ഞ മാസങ്ങളിൽ കണ്ടെയ്ൻമെൻറ് സോണായി തുടര്‍ന്ന ഈ പ്രദേശത്ത് നിരീക്ഷണത്തില്‍ കഴിയുകയും സംശയിച്ചിരുന്നതുമായ കേസുകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ വാരമാണ് തുറന്നു നല്‍കിയത്. ഇപ്പോള്‍ വാര്‍ഡിലെ ഒരിടത്ത് മാത്രം കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ ആധാരമാക്കി വാര്‍ഡ് ആകെ അടച്ചിടുന്ന അശാസ്ത്രീയ നടപടിയാണ് കൈക്കൊണ്ടത്.
പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സ്ഥലം മാത്രം മൈക്രോ കണ്ടെയ്ൻമെൻറ് സോണാക്കി നിലനിർത്തുകയും വാര്‍ഡിലെ മറ്റിടങ്ങള്‍ ഒഴിവാക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ സെക്രട്ടറി മുഖേന കലക്ടര്‍ മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് കൗണ്‍സിലര്‍ അഡ്വ. പി.എം. നിയാസിൻെറ അധ്യക്ഷതയിലുള്ള ആര്‍.ആര്‍.ടി. കമ്മിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.