ചാലിയത്ത് കടൽ തള്ളിയ മാലിന്യം പുലിമുട്ടിനടുത്ത് നിക്ഷേപിച്ചു
text_fieldsചാലിയം: രണ്ടാഴ്ചമുമ്പ് കടലാക്രമണ നാളുകളിൽ കടൽ അടിച്ചു കയറ്റിയ മാലിന്യക്കൂമ്പാരം പുലിമുട്ടിെൻറ വശങ്ങളിൽ കൊണ്ടിട്ടത് വിവാദമായി. നിർദേശ് വളപ്പിനും പുലിമുട്ടിനുമിടയിലെ വൻ ചാലുകൾ നികത്താനാണ് അധികൃതർ തന്നെ ഇത് കൊണ്ടിട്ടത്. പത്തടിയോളം താഴ്ചയിൽ അര കിലോമീറ്ററോളം സ്ഥലം ഇവ കൊണ്ട് നിറക്കാൻ കഴിഞ്ഞിട്ടുണ്ട്. വളരെ ചെറിയ വൃക്ഷാവശിഷ്ടങ്ങളാണ് ഇതിൽ ഏറെയും.
എന്നാൽ, പ്ലാസ്റ്റിക് കുപ്പികളും ഉറകളും വലിയ അളവിൽ ഇവയോടൊപ്പമുണ്ട്. പക്ഷി -മൃഗാദികളിലൂടെയും വേലിയേറ്റത്തിലൂടെയും ഇവ വീണ്ടും പുഴയിലും കടലിലുമെത്താനുള്ള സാധ്യതയാണ് പരിസരവാസികളും മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നത്.
പ്ലാസ്റ്റിക് ഉറകളുടെ അവശിഷ്ടങ്ങൾ കാറ്റിലൂടെ പ്രദേശമാകെ വ്യാപിക്കാനുമിടയുണ്ട്. എന്നാൽ ഇവ പുലിമുട്ടുകളുടെ കല്ലുകൾക്കിടയിൽ കുരുങ്ങിക്കിടന്നാൽ വേലിയേറ്റ സമയത്തെ മണ്ണൊലിപ്പ് കുറക്കാനും അത് വഴി പുലിമുട്ടിെൻറ ആയുസ് കൂട്ടാനാകുമെന്ന വാദവുമുണ്ട്.
സാധാരണ വൃക്ഷാവശിഷ്ടങ്ങൾ അടുപ്പ് കത്തിക്കാൻ പരിസരവാസികൾ ശേഖരിച്ചു വെക്കാറാണ് പതിവ്. എന്നാൽ ഇത്തവണ തടിക്കഷണങ്ങൾ തന്നെ യഥേഷ്ടം ലഭ്യമായിരുന്നതിനാൽ പൊടിവിറകിനെ നാട്ടുകാർ കൈവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.