ചന്ദ്രികക്ക് 90; ആഘോഷം ഇന്ന് തലശ്ശേരിയിൽ
text_fieldsകോഴിക്കോട്: ചന്ദ്രിക പത്രം നവതിയുടെ നിറവിലേക്ക്. 1934ൽ പ്രതിവാരപത്രമായി തുടക്കമിട്ട ചന്ദ്രികയുടെ 90ാം വാർഷികാഘോഷ പരിപാടികൾക്ക് ബുധനാഴ്ച തലശ്ശേരി മുബാറക് ഹൈസ്കൂളിൽ തുടക്കമാവും. വൈകീട്ട് നാലിന് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.
പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. കൽപറ്റ നാരായണൻ മുഖ്യാതിഥിയാവും. ഉച്ച രണ്ടിന് ചന്ദ്രിക റിട്ടയർമെന്റ് സ്റ്റാഫ് സംഗമം നടക്കും. 1934 മാര്‍ച്ച് 26ന് തലശ്ശേരിയിലാണ് ചന്ദ്രികയുടെ പിറവി. സ്വദേശാഭിമാനി, ദീപിക, യുവകേസരി, യുവലോകം, യുവജനമിത്രം, ഹിദായത്ത്, ഐക്യം, മലബാര്‍ ഇസ്ലാം, മലബാറി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങള്ക്കിടയിലായിരുന്നു ചന്ദ്രികയുടെ ഉദയം.
തിങ്കളാഴ്ചകളില്‍ പ്രതിവാര പത്രമായാണ് തുടക്കം. ആദ്യപ്രതി വായനക്കാരിലെത്തിയത് 1934 മാര്‍ച്ച് 26ന് ബലിപെരുന്നാള്‍ ദിനത്തിലായിരുന്നു. 1935ലാണ് സര്‍വേന്ത്യാ മുസ്ലിം ലീഗിന്റെ ആദ്യ ശാഖ തലശ്ശേരിയില്‍ രൂപവത്കരിച്ചത്. 1937 ഡിസംബറില്‍ സര്‍വേന്ത്യാ മുസ്ലിം ലീഗ് മലബാര്‍ ജില്ല കമ്മിറ്റി തലശ്ശേരിയില്‍ രൂപം കൊണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.