ചാനിയംകടവ് നാശത്തിന്റെ വക്കിൽ
text_fieldsപേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്ത് മുയിപ്പോത്തെ ചാനിയംകടവ് നാശത്തിന്റെ വക്കിൽ. നിരവധി ആളുകൾ നീന്തൽ പഠിക്കാനും കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന ഈ കടവ് ചളി നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്.
വലവീശി മീൻപിടിക്കാനും മരണാനന്തര ചടങ്ങുകൾക്കും ഉൾപ്പെടെ ദൂരദിക്കിൽനിന്ന് ഇവിടെ ആളുകൾ എത്തിയിരുന്നു. കടവിൽ ചളി നിറഞ്ഞ് കുറ്റിക്കാടും പുല്ലും വളർന്നിരിക്കുകയാണ്.
ചാനിയംകടവ് പാലത്തിന്റെ കിഴക്കുഭാഗത്ത് കോട്ടപാറ വെള്ളത്തിൽ ഉയർന്നുനിൽക്കുന്നതുകൊണ്ട് ചാനിയംകടവിൽ ഒഴുക്ക് കുറവാണ്. ഇതുകൊണ്ടാണ് കുട്ടികൾക്ക് നീന്തൽ പഠിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമായി ചാനിയംകടവ് മാറിയത്. ഇവിടെ ആഴവും കുറവാണ്. കഴിഞ്ഞ പ്രളയത്തിലാണ് കടവിൽ ചളി നിറഞ്ഞത്. പ്രധാന റോഡിൽനിന്ന് കടവിലേക്ക് ഇറങ്ങിപ്പോകാനുള്ള റോഡ് കാട് പിടിച്ചുകിടക്കുകയാണ്.
ചളിയും പുല്ലും കുറ്റിക്കാടും നീക്കി ചാനിയംകടവ് ജനങ്ങൾക്ക് ഉപയോഗയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആർ.എം.പി നേതാവ് എം.കെ. മുരളീധരൻ ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്തിന് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.