പ്രചാരണ കമ്മിറ്റി കൺവീനർക്കും മകനും മർദനം; യുവാവ് അറസ്റ്റിൽ
text_fieldsകുരുവട്ടൂർ: സ്വതന്ത്ര സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി കൺവീനറെയും പ്രായപൂർത്തിയാകാത്ത മകനെയും മൂന്നംഗ സംഘം ആക്രമിച്ചു പരിക്കേൽപിച്ചതായി പരാതി. കരമ്പിൽ ശ്രീജിത്ത് കുരുവട്ടൂരിനെയും എട്ടാം ക്ലാസ് വിദ്യാർഥിയായ മകനെയുമാണ് ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി അയൽവാസികളായ രണ്ടുപേരും കണ്ടാലറിയുന്ന ഒരാളും ചേർന്ന് മർദിച്ചെന്നാണ് പരാതി. സംഘാംഗം പയമ്പ്ര മൂലപിലാക്കൽ തഴക്കോട്ടുമലയിൽ സുനീഷ് കുമാറിനെ (26) ചേവായൂർ എസ്.ഐ എം.കെ. അനിൽകുമാർ അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേർക്കായി അന്വേഷണം തുടങ്ങി.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ആലോചനയോഗം കഴിഞ്ഞ് മകനുമായി വീട്ടിലേക്ക് മടങ്ങവെ സമീപത്തെ അംഗൻവാടിയിൽ മൂന്നംഗ സംഘം മദ്യപിക്കുന്നത് ചോദ്യം ചെയ്തതിെൻറ പേരിലാണ് ആക്രമണമെന്ന് പറയുന്നു. സംഭവം മൊബൈൽ ഫോണിൽ െറക്കോർഡ് ചെയ്തതിന് ശ്രീജിത്തിെൻറ 13കാരനായ മകനെ മർദിച്ചു. ശ്രീജിത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലും മകൻ നരിക്കുനി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും ചികിത്സ തേടി.
ദലിത് വിഭാഗത്തിൽപ്പെട്ട ശ്രീജിത്തിനെ തെരഞ്ഞെടുപ്പിൽ പൗരാവകാശ സംരക്ഷണ സമിതിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി നിർത്താൻ ആലോചിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ഭീഷണി കാരണമാണ് ഇതിൽനിന്ന് പിന്മാറിയതെന്ന് പറയുന്നു. വധശ്രമം, ജുവനൈൽ ആക്ട് എന്നിവ അനുസരിച്ചാണ് കേെസടുത്തതെന്ന് എസ്.ഐ അനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.