ഷാജി വധശ്രമ കേസ് പ്രതികളുമായെത്തിയ പൊലീസിനുനേരെ ജനരോഷം
text_fieldsചേളന്നൂർ: ബി.ജെ.പി പ്രവർത്തകൻ ഷാജിയെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതികളുമായെത്തിയ പൊലീസിന് ജനരോഷം മൂലം പ്രതികളെ വണ്ടിയിൽ നിന്ന് ഇറക്കാൻ കഴിഞ്ഞില്ല. പോപുലർ ഫ്രണ്ട് പ്രവർത്തകരായ മായനാട് നടപ്പാലം പുനത്തിൽ വീട്ടിൽ അബ്ദുല്ല (38), പൂവാട്ടുപറമ്പ് ചായിച്ചം കണ്ടി വീട്ടിൽ അബ്ദുൽ അസീസ് (34)എന്നിവരെ ചൊവ്വാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ടി.പി. ശ്രീജിത്തും സംഘവും തെളിവെടുപ്പിനായി പട്ടർ പാലത്ത് കൊണ്ടുവന്നത്.
പ്രതികളുടെ മുഖം കറുത്ത തുണി കൊണ്ട് മൂടിയിരുന്നു. പൊലീസ് ജീപ്പ് നിർത്തിയ ഉടൻ തന്നെ സ്ത്രീകളുൾപ്പെടെ നൂറിൽപരം പേർ വാഹനത്തിന് ചുറ്റും നിന്ന് പ്രതികൾക്കുനേരെ ആക്രോശമുയർത്തുകയായിരുന്നു. ജനക്കൂട്ടത്തിൽ നിന്ന് വാഹനവും പ്രതികളെയും രക്ഷപ്പെടുത്തി ഷാജിയെ വെട്ടിയ, പറമ്പിൽ ബസാർ തയ്യിൽ താഴത്ത് എത്തിച്ചപ്പോഴും സംഘം ചേർന്ന ജനങ്ങൾ പ്രതികൾക്കെതിരെ ആഞ്ഞടുത്തു. വാഹനത്തിൽ നിന്നിറക്കാതെ പ്രതികളുമായി പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങി.
സിറ്റി പൊലീസ് കമീഷണർ എ.വി. ജോർജിെൻറ നിർദേശപ്രകാരം ഡെപ്യൂട്ടി കമീഷണർ സുജിത്ത് ദാസിെൻറ നേതൃത്വത്തിൽ ചേവായൂർ ഇൻസ്പെക്ടർ ടി.പി. ശ്രീജിത്തും നോർത്ത് അസി. കമീഷണർ കെ. അഷ്റഫിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എലിയാറമല സംരക്ഷണ സമിതി വൈസ് ചെയർമാനായ ഷാജി ക്വാറിക്കെതിരെ നാട്ടുകാരെ സംഘടിപ്പിച്ചിരുന്നു. ഒളവണ്ണ കള്ളികുന്ന സ്വദേശികളായ എസ്.ഡി.പി.ഐ പ്രവർത്തകരായ ഹസനും മക്കളും ക്വാറിയുടെ നടത്തിപ്പ് ഏറ്റെടുത്തതുമുതൽ പലപ്പോഴായി ക്വാറി വിഷയം ൈകയ്യാങ്കളിയിൽ എത്തിയിരുന്നു.
പിടിക്കപ്പെടാതിരിക്കാൻ മൊബൈൽഫോൺ പരമാവധി ഒഴിവാക്കിയും ഓപറേഷൻ സമയത്ത് പൂർണമായും സ്വിച്ച് ഓഫ് ചെയ്തും വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയത്. തുടക്കം മുതൽ ക്വാറി മുതലാളിയിലേക്കും ഷാജിയുടെ വ്യക്തിപരമായ കാര്യങ്ങളുമുയർത്തി കേസ് വഴിതിരിച്ചുവിടാൻ പോപുലർ ഫ്രണ്ടുകാർ മനപ്പൂർവം നീക്കങ്ങൾ നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അബ്ദുല്ല പോപുലർ ഫ്രണ്ടിെൻറ ആയോധന കല പരിശീലകനാണ്. സംഘടനയുടെ ജില്ല നേതൃത്വത്തിലേക്ക് അന്വേഷണം നീളുന്നതായി പൊലീസ് സൂചന നൽകി. ശാസ്ത്രീയമായ എല്ലാവിധ സാധ്യതകളെയും ഉപയോഗിച്ച് നീണ്ട 11 മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.