പൂക്കാട് അടിപ്പാത: കോൺഗ്രസ് പ്രക്ഷോഭത്തിന്
text_fieldsചേമഞ്ചേരി: പൂക്കാട് അടിപ്പാത സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കും. ദേശീയപാത ആറു വരിയാക്കി വികസിപ്പിക്കുമ്പോൾ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും താമസിക്കുന്ന ദേശീയപാതയുടെ പടിഞ്ഞാറുഭാഗം പൂർണമായും ഒറ്റപ്പെട്ടുപോകുന്ന രീതിയിലാണ് പുതിയ ഗതി നിർണയം.
പൂക്കാട് അങ്ങാടിയിൽ ബസ് ഗതാഗതത്തിന് സൗകര്യപ്രദമായ അടിപ്പാത നിർമിക്കണം. ഗ്രാമപഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ, ഇ.എസ്.ഐ ക്ലിനിക്, പൂക്കാട് കലാലയം എന്നിവ സ്ഥിതി ചെയ്യുന്നത് ദേശീയപാതയുടെ കിഴക്കുഭാഗത്താണ്. പടിഞ്ഞാറു ഭാഗത്തുള്ളവർക്ക് തിരുവങ്ങൂർ, ചെങ്ങോട്ടുകാവ് എന്നിവിടങ്ങളിൽ പോയി മറുപുറം കടക്കേണ്ടിവരും.
പൂക്കാട് അടിപ്പാത അനുവദിക്കുന്നതുവരെ കോൺഗ്രസ് പ്രക്ഷോഭരംഗത്തുണ്ടാകുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷബീർ എളവനക്കണ്ടി അധ്യക്ഷത വഹിച്ചു. മാടഞ്ചേരി സത്യനാഥൻ, വാഴയിൽ ശിവദാസൻ, അജയ് ബോസ്, സുഭാഷ്, അനിൽ പാണലിൽ, നാരായണൻ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.