ചെങ്ങോടുമലക്കു ചുറ്റും ഉറക്കമൊഴിഞ്ഞ് കാൽനട പ്രതിഷേധം
text_fieldsകൂട്ടാലിട: എല്ലാവരും ഉറങ്ങാൻപോകുന്ന നേരത്ത് ചെങ്ങോടുമല സംരക്ഷണ സമിതി പ്രവർത്തകർ തീപ്പന്തവുമായി റോഡിലിറങ്ങി താണ്ടിയത് 11 കിലോമീറ്റർ ദൂരം. സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രവർത്തകർ കോവിഡ് കാലത്ത് ഈ കഠിന സമരത്തിനിറങ്ങിയത് സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതിയുടെ ക്വാറിക്ക് അനുകൂലമായ വഴിവിട്ട നീക്കത്തിനെതിരെയായിരുന്നു.
ക്വാറി കമ്പനി കൈയേറിയ സർക്കാർ ഭൂമി ഏറ്റെടുക്കുക, ജില്ല കലക്ടർ നിയോഗിച്ച വിദഗ്ധസംഘം തയാറാക്കിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഖനനനീക്കം ശാശ്വതമായി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യം സമരസമിതി ഉന്നയിച്ചു. രാത്രി 10ന് നരയംകുളം സമരപ്പന്തലിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ് പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം മേപ്പാടി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. എ. ദിവാകരൻ നായർ, കൽപകശ്ശേരി ജയരാജൻ എന്നിവർ സംസാരിച്ചു, അരട്ടൻകണ്ടിപ്പാറ, പുളിയോട്ട്മുക്ക്, സെൻറർ മൂലാട്, കിഴക്കൻ മൂലാട് എന്നിവിടങ്ങളിൽനിന്ന് സമരസമിതി പ്രവർത്തകർ ജാഥയിൽ അണിനിരന്നു.
കൂട്ടാലിടയിൽ സമാപന സമ്മേളനം പുലർച്ച 1.30ന് ശാത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി രാധൻ മൂലാട് ഉദ്ഘാടനം ചെയ്തു. ടി.എം. കുമാരൻ സംസാരിച്ചു.കൊളക്കണ്ടി ബിജു, ടി.എം. സുരേഷ് ബാബു ആയാട്ട് വിമിന ബിജു, ആയാട്ട് ഷിജില സജീവൻ, സി.എച്ച്. രാജൻ, എസ്.എം. അർജുൻ, എ.സി. സോമൻ, സുനിൽ മൂലാട്, എം.എസ്. ബാബു, വത്സല മൂലാട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.