ഗാന്ധിജീവിതത്തിന്‍റെ ശബ്ദാവിഷ്കാരവുമായി ബന്ന ചേന്ദമംഗല്ലൂർ
text_fieldsകോഴിക്കോട്: ഗാന്ധി ജയന്തിയോടാനുബന്ധിച്ച് ഗാന്ധിജീവിതത്തിന്റെ ശബ്ദാവിഷ്കാരം മലയാളികൾക്ക് സമർപ്പിച്ച്ബന്ന ചേന്ദമംഗല്ലൂർ.
ജൂണിൽ വിദ്യാലയം തുറക്കില്ലെന്നുറപ്പായപ്പോൾ സോഷ്യൽ മീഡിയ യിലൂടെ ലോകമെങ്ങുമുള്ള മലയാളി വിദ്യാർഥികൾക്കായ് ഗാന്ധിജിയുടെ ജീവിത കഥ ഓഡിയോ ആയി നൽകി തുടങ്ങി. ഗാന്ധി ജയന്തി ദിനത്തിൽ അവസാന അധ്യായവും എത്തുകയാണ്.
48 അധ്യായങ്ങളിലായി ബാല്യം തൊട്ട് സമര തീക്ഷ്ണമായ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എല്ലാം ഈ മലയാള അധ്യാപകന്റെ ഭാവസുന്ദരമായ ശബ്ദത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും കേട്ടു കഴിഞ്ഞു.
ലോക്ക് ഡൗൺ വേളയിൽ കഥാശ്വാസം എന്ന പരിപാടിയിലൂടെ മുന്നൂറിൽ അധികം ചെറുകഥകളും പ്രചോദനപ്രഭാഷണങ്ങളായി 180 ൽ പരം 'വിജയമന്ത്രങ്ങളും ബന്ന ചേന്ദമംഗല്ലൂർ എന്ന അഭിനയ -ശബ്ദ കലാകാരനിൽ നിന്നും മലയാളം കേട്ടു. നാലര മണിക്കൂർ ദൈർഘ്യമുള്ള ഗാന്ധിജിയുടെ 'എന്റെ ജീവിത കഥ 'യുടെ സിഡി കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ കൈമാറി. കേരള സർവോദയ മണ്ഡലം കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.കെ. എ അസീസ് സിഡി ഏറ്റു വാങ്ങി. ചടങ്ങിൽ ഗാന്ധി പീസ് ഫൌണ്ടേഷൻ സെക്രട്ടറി പി. പി. ഉണ്ണികൃഷ്ണൻ സന്നിഹിതനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.